- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാൾട്ടിമോർ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ വാരാന്ത്യ ധ്യാനം നടത്തി
ബാൾട്ടിമോർ: സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബർ 24 മുതൽ 26 വരെ നടന്നു. മിഡിൽ സ്കൂൾ മുതൽ കോളേജ് വരെയുള്ള യുവജനങ്ങൾ പങ്കെടുത്ത ഈ ധ്യാനത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകൾ ക്രമപ്പെടുത്തിയിരുന്നു . സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസും സംഘവുമാണ്
ബാൾട്ടിമോർ: സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള വാരാന്ത്യ ധ്യാനം ഒക്ടോബർ 24 മുതൽ 26 വരെ നടന്നു. മിഡിൽ സ്കൂൾ മുതൽ കോളേജ് വരെയുള്ള യുവജനങ്ങൾ പങ്കെടുത്ത ഈ ധ്യാനത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം ക്ലാസ്സുകൾ ക്രമപ്പെടുത്തിയിരുന്നു . സുപ്രസിദ്ധ യുവജനധ്യാന പ്രസംഗകനായ ഫാ. അഗസ്റ്റിനൊ ടോറസും സംഘവുമാണ് ഈ ധ്യാനത്തിനു നേതൃത്വം നല്കിയത്.
ബാൾട്ടിമോറിലും പരിസരങ്ങളിലുള്ള മറ്റു ദൈവലയങ്ങളിൽ നിന്നുമായി നൂറോളം യുവജനങ്ങൾ ഈ വാരാന്ത്യ ധ്യാനത്തിൽ പങ്കെടുത്തു. കൗദാശിക ജീവിതവും കത്തോലിക്ക സഭയുടെ മതബോധനവും ആധാരമാക്കി ഒരുക്കിയ വിവിധ ക്ലാസുകളിലൂടെ വിശ്വാസ ജീവിതത്തിന്റെ ആഴങ്ങളെ തൊട്ടറിയുവാൻ യുവജനങ്ങൾക്ക് കഴിഞ്ഞതായി ഇടവക വികാരി ഫാ. ജയിംസ് നിരപ്പേൽ പറഞ്ഞു. 'ഇതൊരു നല്ല തുടക്കമാണ്. തോമ്മാശ്ലീഹയിൽ നിന്നും നാം സ്വീകരിച്ച വിശ്വാസ പൈതൃകം ആവേശത്തോടെ അടുത്ത തലമുറ സ്വീകരിക്കുന്നത് കാണുന്നത് നമുക്ക് വളരെ പ്രതീക്ഷ നല്കുന്നു'- അദ്ദേഹം തുടർന്നു.
ഫാ. അഗസ്റ്റിനൊ ടോറസിനോടൊപ്പം അദ്ദേഹം നേതൃത്വം നല്കുന്ന യുവജന മുന്നേറ്റമായ കൊറേസോൺ പ്യുറെ സമൂഹത്തിലെ നാല് മിഷനറിമാരും ഈ ധ്യാനത്തിൽ വിഷയങ്ങൾ അവതരിപ്പിച്ചു. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റു ക്രൈസ്തവ ജീവിത സാക്ഷ്യങ്ങളിലൂടെയും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യത്തെപറ്റി ഫാ. അഗസ്റ്റിനൊ വിവരിച്ചപ്പോൾ പങ്കെടുത്തവർക്ക് അത് മാനസാന്തരത്തിന്റെ അനുഭവം പ്രദാനം ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചർച്ചകളും സ്കിറ്റുകളും ഈ ധ്യാനത്തെ കൂടുതൽ മനോഹരമാക്കി. വൈകുന്നേരം നടന്ന ദിവ്യകാരുണ്യ ആരാധനയും കുമ്പസാരവും വളരെ അനുഗ്രഹദായകമായിരുന്നു.
മതാപിതാക്കളുടെയും മതബോധന അദ്ധ്യാപകരുടെയും ജീസസ് യൂത്ത് പ്രവർത്തകരുടെയും സജീവ പങ്കാളിത്തം ഈ ധ്യാനത്തിന്റെ ഒരുക്കത്തിൽ ഉടനീളം ഉണ്ടായിരുന്നു. ബോബിൻ രാജൻ, റീനി പെരേര എന്നിവരാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്കിയത്.