ബെൽഫാസ്റ്റ്: വലിയനോമ്പിനോടനുബന്ധിച്ചു ബെൽഫാസ്റ്റിൽ സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

18നു (വെള്ളി) വൈകുന്നേരം 5.30നു ബെൽഫാസ്റ്റ് സെന്റ് പോൾസ് ദേവാലയത്തിൽ ആരംഭിക്കുന്ന ധ്യാനം രാത്രി ഒമ്പതു വരെയും 19, 20 തിയതികളിൽ രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം 5.30നു സമാപിക്കുന്ന ധ്യാനം സെന്റ് റോസ് കോളജ് ഓഡിറ്റോറിയത്തിലായിരിക്കും നടക്കുക.

റവ. ഡോ. ജേക്കബ് കുര്യൻ പുരമഠം ആണു ധ്യാനം നയിക്കുന്നത്. സമാപനദിനമായ ഓശാന ഞായറാഴ്ച തിരുക്കർമങ്ങൾ വൈകുന്നേരം നാലിന് ആരംഭിക്കുമെന്ന് മോൺ. ആന്റണി പെരുമായൻ അറിയിച്ചു.

ദൈവ തണലിലിരുന്നു വചനം ധ്യാനിക്കുവാൻ, ആല്മീയതക്ക് ഉണർവേകുവാൻ കുടുംബം തിരുക്കുടുംബസമാനമാക്കുവാൻ ഏവരെയും സ്‌നേഹപൂർവം സ്വാഗതം ചെയ്തു. വിവരങ്ങൾക്ക്: 07429188363; 07588373437; 07821139311; 07759998317.