ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ നോമ്പുകാല ജീവിത നവീകരണ ധ്യാനം മാർച്ച് മൂന്നു മുതൽ മാർച്ച് ആറു വരെ നടക്കും. പ്രശസ്ത ധ്യാനഗുരു ഫാ. ഷാജി തുമ്പേചിറയുടെ നേതൃത്വത്തിൽ ക്വീൻ മേരി മിനിസ്ട്രിയാണ് ധ്യാനം നയിക്കുന്നത്. മാർച്ച് മൂന്നിനു (വ്യാഴാഴ്ച) വൈകുന്നേരം 5.30-നു ആരംഭിക്കുന്ന ധ്യാനം മാർച്ച് ആറിനു (ഞായറാഴ്ച) വൈകുന്നേരം അഞ്ചിനു സമാപിക്കത്തക്കരീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 5 & 6 തീയതികളിൽ (ശനി & ഞായർ ) കുട്ടികൾക്കുവേണ്ടി പ്രത്യേക ധ്യാനവും നടത്തപ്പെടും. ഫാ. ഷാജി തുമ്പേചിറയെ കൂടാതെ ജെയിംസ്‌കുട്ടി ചമ്പക്കുളം, ഡൊമിനിക് പീ ഡി (ചെയർമാൻ മരിയൻ ടിവി), ശാന്തിമോൻ ജേക്കബ്, സി. റാണിസ് മാത്യൂ, സി. ആഗ്‌നസ് മരിയ, മാർട്ടിൻ മഞ്ഞപ്പറ (മ്യൂസിക്ക് മിനിസ്ട്രി) എന്നിവരും ധ്യാനത്തിനു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ് മുളവനാൽ (വികാരി) 3107095111, ഫാ.ജോസ് ചിറപ്പുറത്ത് (അസി വികാരി) 8723051345, സാബു മഠത്തിപറമ്പിൽ 8472767354.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ