- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ കെയ്‌റോസ് ടീമിന്റെ ധ്യാനം
ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിൽ ഓഗസ്റ്റ് 25 മുതൽ 28 വരെ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബനവീകരണ ധ്യാനത്തിന് നേത്യത്വം നൽകുന്നത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ, അനുഗ്രഹീത വചനപ്രഘോഷകൻ ബ്ര. റജി കൊട്ടാരം പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ ബ്ര. പീറ്റർ ചേരാനല്ലൂർ തുടങ്ങിവർ നേതൃത്വം നൽകുന്നു. ഓഗസ്റ്റ് 25 വ്യാഴം, 26 വെള്ളി എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഒമ്പതു വരേയും, 27 ശനി, 28 ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്കും, യുവജനങ്ങൾക്കും പതിമൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്കും വെവ്വേറെയാണ് ധ്യാനം. ശനിയും ഞായറും യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത് ജെറിൻ ജൂബി, ജോജി ജോബ്, തെരേസ ജോസഫ്, ജയിസ് മാത്യൂസ്, ഷിബു തോമസ്, നിധി ഡെന്നിസ
ഷിക്കാഗോ: ഷിക്കാഗോ സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തിൽ ഓഗസ്റ്റ് 25 മുതൽ 28 വരെ കുടുംബ നവീകരണ ധ്യാനം നടത്തുന്നു. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയിൽ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബനവീകരണ ധ്യാനത്തിന് നേത്യത്വം നൽകുന്നത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവൻ ഡയറക്ടറുമായ ഫാ. കുര്യൻ കാരിക്കൽ, അനുഗ്രഹീത വചനപ്രഘോഷകൻ ബ്ര. റജി കൊട്ടാരം പ്രശസ്ത ഗായകനും, സംഗീത സംവിധായകനുമായ ബ്ര. പീറ്റർ ചേരാനല്ലൂർ തുടങ്ങിവർ നേതൃത്വം നൽകുന്നു.
ഓഗസ്റ്റ് 25 വ്യാഴം, 26 വെള്ളി എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ഒമ്പതു വരേയും, 27 ശനി, 28 ഞായർ എന്നീ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്കും, യുവജനങ്ങൾക്കും പതിമൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്കും വെവ്വേറെയാണ് ധ്യാനം. ശനിയും ഞായറും യുവാക്കളുടെയും കുട്ടികളുടെയും ധ്യാനം നയിക്കുന്നത് ജെറിൻ ജൂബി, ജോജി ജോബ്, തെരേസ ജോസഫ്, ജയിസ് മാത്യൂസ്, ഷിബു തോമസ്, നിധി ഡെന്നിസ് എന്നിവരടങ്ങുന്ന കെയ്‌റോസ് യൂത്ത് ആൻഡ് ടീൻ മിനിസ്ട്രിയാണ്.
രോഗ സൗഖ്യ പ്രാർത്ഥനകളും, വിടുതൽ ശുശ്രൂഷകളും, സ്തുതി ആരാധനയും, അനുഭവ സാക്ഷ്യങ്ങളും കൂടാതെ കുമ്പസാരത്തിനും ആത്മീയ കൗൺസിലിംഗിനുള്ള പ്രത്യേക സൗകര്യവുമുണ്ട്. ബ്രദർ പീറ്റർ ചേരനെല്ലൂർ ഗാന ശുശ്രൂഷക്കു നേതൃത്വം നൽകും.