കണക്ടിക്കട്ട്: ഔവർ ലേഡി ഓഫ് അസംപ്ഷൻ സീറോ മലബാർ മിഷനിൽ വലിയ നോമ്പിനോടനുബന്ധിച്ച് ആത്മീയ ഒരുക്ക ധ്യാനം മാർച്ച് അഞ്ച്, ആറ് (ശനി, ഞായർ) തീയതികളിൽ നടക്കും.

ടംബ്ലിലുള്ള ക്രൈസ്റ്റ് ദി കിങ് ദേവാലയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയാണു ധ്യാനം. ഡിവൈൻ പ്രയർ സെന്ററിലെ ഫാ. സുനിൽ ആനിക്കാട്ട് വിസി, ഫാ. സെബാസ്റ്റ്യൻ അഞ്ചുമുറിയിൽ വിസി എന്നീ വചന പ്രഘോഷകരാണു ധ്യാനത്തിനു നേതൃത്വം നൽകുന്നത്. കുട്ടികൾക്കായി പ്രത്യേക ധ്യാനവും ഒരുക്കിയിട്ടുണ്ട്.

വചന പ്രഘോഷണത്തിൽ പങ്കെടുത്ത് ആത്മീയ ഒരുക്കത്തോടെ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുവാൻ മിഷൻ ഡയറക്ടർ ഫാ. ജയിംസ് വടക്കുന്നേൽ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ബിജു വർക്കി 914 565 6325, സഞ്ജു ആന്റണി 203 274 2702.