ഡാളസ്: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലിൽ 13, 14 (വെള്ളി, ശനി) ദിവസങ്ങളിൽ അടിമാലി നിനുവെ കൺവൻഷൻ സെന്റർ ഡയറക്ടർ റവ. യൽദൊ കുറ്റപ്പാലായിൽ കോർ എപ്പിസ്‌കോപ്പായുടെ നേതൃത്വത്തിൽ വചന ശുശ്രൂഷയും ധ്യാനയോഗവും നടത്തുന്നു.

'യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ, അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.

ഇടവകയുടെ ആധ്യാത്മിക വളർച്ചയും ക്രൈസ്തവ കൂട്ടായ്മയും ലക്ഷ്യമാക്കി നടത്തുന്ന ഈ ആത്മീയ വിരുന്നിൽ ഇടവകയിലേയും സമീപ ഇടവകയിലേയും വൈദീകരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. പരിപാടിയുടെ വിജയത്തിനായി പള്ളി മാനേജിങ് കമ്യൂണിറ്റിയുടേയും സെന്റ് പോൾസ് മെൻസ് ഫെലോഷിപ്പ്, സെന്റ് മേരീസ് വിമൻസ് ലീഗ് എന്നീ ആത്മീയ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ഈ ആത്മീയ വിരുന്നിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ എല്ലാ വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി വികാരി റവ. ജോൺ വർഗീസ് കോർ എപ്പിസ്‌കോപ്പ അറിയിച്ചു.