- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സീറോ മലബാർ സഭയുടെ 'കരുണയുടെ ധ്യാനം' 29, 30, 31 തിയതികളിൽ
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ 'കരുണയുടെ ധ്യാനം' 29, 30, 31(ശനി, ഞായർ, തിങ്കൾ) തിയ്യതികളിലും നവംബർ ഒന്നിന് യുവജനങ്ങൾക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തുന്നു. ബ്ലാൻച്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും, മൗനം ,ദൈവം പെയ്തിറങ്ങുന്നു (നോവൽ),പ്രകാശത്തിന്റെ നിഴൽ എന്നീ കൃതികളുടെ രചയിതാവും, കൊല്ലം സാൻ പിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിനാണ് ധ്യാനം നയിക്കുന്നത് . ആദ്യകുർബാന സ്വീകരിച്ച കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരേയുള്ളവർക്ക് 'കരുണയുടെ ധ്യാന'ത്തോടൊപ്പം കഴിഞ്ഞ വർഷത്തെ പോലെ വിവിധ വിഭാഗങ്ങളായിട്ടാണ് ധ്യാനം നടത്തപെടുന്നത്. അയർലണ്ടിലെ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്. 18 വയസ്സിനു താഴെയുള്ള ക
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ 'കരുണയുടെ ധ്യാനം' 29, 30, 31(ശനി, ഞായർ, തിങ്കൾ) തിയ്യതികളിലും നവംബർ ഒന്നിന് യുവജനങ്ങൾക്കായി (Teenage & Youth Convention) ഏകദിന പ്രത്യേക ധ്യാനവും നടത്തുന്നു. ബ്ലാൻച്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 9.30 മുതൽ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും, മൗനം ,ദൈവം പെയ്തിറങ്ങുന്നു (നോവൽ),പ്രകാശത്തിന്റെ നിഴൽ എന്നീ കൃതികളുടെ രചയിതാവും, കൊല്ലം സാൻ പിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിനാണ് ധ്യാനം നയിക്കുന്നത് . ആദ്യകുർബാന സ്വീകരിച്ച കുഞ്ഞുങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരേയുള്ളവർക്ക് 'കരുണയുടെ ധ്യാന'ത്തോടൊപ്പം കഴിഞ്ഞ വർഷത്തെ പോലെ വിവിധ വിഭാഗങ്ങളായിട്ടാണ് ധ്യാനം നടത്തപെടുന്നത്. അയർലണ്ടിലെ ജീസ്സസ് യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനം നടത്തപ്പെടുന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ധ്യാനത്തിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ധ്യാന ദിവസം കൗണ്ടറിൽനിന്നു വാങ്ങി ഒപ്പിട്ടു നൽകണം.
'കരുണയുടെ ധ്യാനം'ഒരനുഭവമാക്കി വിശ്വാസത്തിൽ ആഴപെടാനും ദൈവൈക്യത്തിൽ ഒന്നുചേരുവാനും നമ്മുടെ ജീവിതം ഒരു പ്രാർത്ഥനയാക്കി, പ്രാർത്ഥനകളിലൂടെയും അപേക്ഷകളിലൂടേയും കൃതജ്ഞതാസ്‌ത്രോത്രങ്ങളോടെ നമ്മുടെ യാചനകൾ ദൈവ സന്നിധിയിൽ അർപ്പിക്കുവാനും വിശ്വാസികൾ ഏവരെയും ബ്ലാൻച്ചാർഡ്‌സ്‌ടൗൺ പിബ്ബിൾസ്‌ടൗൺ കമ്മ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിക്കുന്നതായി
സിറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോഡിനേറ്റർ മോൺസിഞ്ഞോർ ഫാ.ആന്റണി പെരുമായൻ ഡബ്ലിൻ ചാപ്ലൈയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ കൺവീനർ ബിനു ആന്റണി എന്നിവർ അറിയിച്ചു.
കരുണയുടെ ധ്യാനം, കുട്ടികളുടെ ധ്യാനം, യുവജനകൺവെൻഷൻ എന്നിവ ഓരോന്നിനും പ്രത്യേകമായി സഭയുടെ website, www.syromalabr.ie ൽ ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25 ന് മുൻപ് ചെയ്യേണ്ടതാണ്. website registration സൗകര്യം അഞ്ചാം തിയതി മുതൽ ലഭ്യമായിരിക്കും.