- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നോമ്പ് കാല ധ്യാനം 21, 22 തീയതികളിൽ
ഡബ്ലിൻ: ഡബ്ലിൻ ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ നോമ്പ് കാല ധ്യാനയോഗം 21, 22 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാന യോഗത്തിന്, മലങ്കര സിറിയൻ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി ചരിത്ര വിഭാഗം അദ്ധ്യാപകനായ ഫാ. ഡോ. പ്രിൻസ് പൗലോസ് മണ്ണത്തൂർ നേത്യത്വം നല്കും. ശനിയാഴ്‌ച്ച രാവിലെ 10.30 നാണ് നോമ്പ് കാല ധ്യാനയോഗം ആരംഭിക്കുന്നത്. ധ്യാന യോഗത്തെ തു
ഡബ്ലിൻ: ഡബ്ലിൻ ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ നോമ്പ് കാല ധ്യാനയോഗം 21, 22 തീയതികളിൽ നടത്തപ്പെടുന്നു. ധ്യാന യോഗത്തിന്, മലങ്കര സിറിയൻ ഓർത്തഡോക്‌സ് തിയോളജിക്കൽ സെമിനാരി ചരിത്ര വിഭാഗം അദ്ധ്യാപകനായ ഫാ. ഡോ. പ്രിൻസ് പൗലോസ് മണ്ണത്തൂർ നേത്യത്വം നല്കും.
ശനിയാഴ്‌ച്ച രാവിലെ 10.30 നാണ് നോമ്പ് കാല ധ്യാനയോഗം ആരംഭിക്കുന്നത്. ധ്യാന യോഗത്തെ തുടർന്ന് കുമ്പസ്സാരിക്കുവാനുള്ള അവസരമുണ്ടായിരിക്കുമെന്ന് പള്ളിയിൽ നിന്നും പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു. ഞായറാഴ്‌ച്ച ധ്യാന യോഗത്തിന്റെ സമാപനവും വി. കുർബ്ബാനയും നടത്തപ്പെടും. ഞായറാഴ്‌ച്ച വി. കുർബ്ബാനയിൽ റവ. ഫാ. പ്രിൻസ് പൗലോസ് മണ്ണത്തൂർ മുഖ്യകാർമ്മികത്വം വഹിക്കുന്നതായിരിക്കും.
സ്മിത്ത്ഫീൽഡിലുള്ള സെന്റ് ഗ്രീഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വച്ചാണ് ധ്യാന യോഗം നടക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.
Next Story