റ്റാമ്പാ: ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ റ്റാമ്പാ സേക്രട്ട് ഹാർട്ട് ക്‌നാനായ ഫൊറോനാ പള്ളിയിൽ വച്ചു സെപ്റ്റംബർ 2,3,4 (വെള്ളി, ശനി, ഞായർ) തീയതികളിൽ വളർച്ചാധ്യാനം നടത്തപ്പെടുന്നു.

കരുണയുടെ ഈവർഷത്തിൽ പ്രത്യേകമായി നടത്തപ്പെടുന്ന ഈ മൂന്നുദിവസത്തെ വളർച്ചാ ധ്യാനത്തിനു നേതൃത്വം നൽകുന്നത് പ്രശസ്ത വചനപ്രഘോഷകരായ റവ.ഫാ. ജോസ് ഉപ്പാണി (ഡയറക്ടർ, ചിറ്റൂർ ധ്യാനകേന്ദ്രം), റവ.ഫാ. ജോജി കാച്ചപ്പള്ളി, ബ്രദർ പി.ഡി. ഡൊമിനിക് (ചെയർമാൻ, മരിയൻ ടിവി), ബ്ര. ബെന്നി ജോസഫ്, മിസ്സിസ് ഗ്രേയ്‌സ് മോൾ ഡൊമിനിക് എന്നിവരും, ഗാനശുശ്രൂഷകൾക്ക് അനുഗ്രഹീത ഗായകൻ ബ്ര. പോൾസൺ ജോസഫുമാണ് നേതൃത്വം നൽകുന്നത്. യുവജനങ്ങൾക്കുവേണ്ടി മരിയൻ യൂത്ത് ടീമിന്റെ ചെയർമാൻ ബ്ര. ജോണി അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ പ്രത്യേക ധ്യാനവും ഉണ്ടായിരിക്കും.

സെപ്റ്റംബർ രണ്ടാംതീയതി വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് എട്ടു വരേയും, മൂന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട്എട്ടു വരേയും, നാലാം തീയതി ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരേയുമാണ് ധ്യാനസമയം. ജാതിമതഭേദമെന്യേ ഏവർക്കും ധ്യാനത്തിൽ പങ്കെടുക്കാവുന്നതാണ്. ധ്യാന ദിവസങ്ങളിൽ പ്രത്യേകമായി രോഗശാന്തി പ്രാർത്ഥനകളും, ആന്തരിക സൗഖ്യ പ്രാർത്ഥനകളും, അഭിഷേക പ്രാർത്ഥനകളും, കുടുംബ വിശുദ്ധീകരണ പ്രാർത്ഥനകളും ഡെലിവർൻസ് പ്രാർത്ഥനകളും, കൗൺസിലിങ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ.ഫാ. ഡൊമിനിക് മഠത്തിൽകളത്തിൽ (വികാരി) 813 330 6672, തോമസ് റെനി (ട്രസ്റ്റി) 352 238 0437, ജെസി തോമസ് (813 716 2886), ലൂമോൻ തറയിൽ (813 325 7546), റെനി & സീരി 813 451 7403, ഹണി സ്റ്റെജോ (516 732 105), സാബു & സുജ (813 438 9251), കുഞ്ഞുമോൾ പുതുശേരിൽ (813 298 9664), റോസി ജോസ് (813 458 2966), മനോജ് & ബിനു (813 385 2890), ജോസ് മോൻ & ജിഷ (813 787 1053), ഓർലാന്റോ: സണ്ണി ജേക്കബ് (215 620 9403), ആലീസ് മഞ്ചേരി (407 697 824), സെലിൻ & ജോമിച്ചൻ (407 738 3236), മിയാമി: ജോപ്പൻ & വത്സ (305 732 8970), ഫോർട്ട് ലോഡർഡെയിൽ: പുഷ്പ (954 224 8970), ജിമ്മി & സജിനി (786 382 9051), അലക്‌സ് & ബിനു (954 309 7023), ടോമി & ഷൈനി (954 682 8384), ജോസ് & സെലിൻ (954 662 5510). അക്കോമഡേഷന് ബന്ധപ്പെടുക: ജെസി തോമസ് (813 716 2886).