ഗാൾവേ: സെന്റ ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലും യു കെ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലിക്‌സിനോസ് തിരുമേനിയുടെ നേതൃത്വത്തിലും എന്നീസിൽ വച്ച് മാർച്ച് 13,14,15 തീയതികളിൽ നടത്തപ്പെടുന്ന ത്രിദിന ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പള്ളിക്കമ്മിറ്റി വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് എന്നീസിലുള്ള സെന്റ്. ഫഌന്നൻസ് കോളെജ് ഇടവക കമ്മിറ്റി അംഗങ്ങൾ പളി ട്രസ്റ്റി വിനോദ് ജോർജ്ജിനൊപ്പംസന്ദർശിച്ച് സൗകര്യങ്ങൾ പരിശോധിച്ചു. ഏകദേശം 200 ഓളം ആളുകൾക്ക് താമസിക്കുന്നതിനും ധ്യാനം കൂടുന്നതിനും ഉള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം 15 ന് വൈകുന്നേരം ആയിരിക്കും സമാപിക്കുക. കുട്ടികൾക്കുള്ള പ്രത്യേക ധ്യാനം വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ ഫാ.ജോർജ്ജ് അഗസ്റ്റിൻ നയിക്കും. ധ്യാനത്തോടനുബന്ധിച്ച് ഇടവക വികാരി ഫാ.ബിജു പാറേക്കാട്ടിൽ രക്ഷാധികാരിയായി കമ്മിറ്റി രൂപം നൽകി. ജനറൽ കൺവീനർമാരായി വർഗ്ഗീസ് പി.ജെ, അനി പി.ജെ, പർച്ചേസിങ്ങ് കമ്മിറ്റി അംഗങ്ങളായി വിനോദ് ജോർജ്, പ്രവീൺ നൈനാൻ, താമസ സൗകര്യ കമ്മിറ്റി ജോ മാത്യൂ, എൽദോ മാത്യൂ, വെൽഫെയർ കമ്മിറ്റി വർഗ്ഗീസ് വൈദ്യൻ, ബിജു തോമസ്, ബോബി മഞ്ചയിൽ മാണി, സ്‌റ്റേജ് കമ്മിറ്റി സുനിൽ എബ്രഹാം, എൻ സി മാത്യൂ, എന്നിവരെ തിരഞ്ഞെടുത്തു.

ധ്യാനത്തിൽ പങ്കെടുക്കുന്നവർ മാർച്ച് 5 നു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ബന്ധപ്പെടുക: 086 8732 676, 089 9678 834,087 0931 466,087 7854 591.ആദ്യം പേരുകൾ രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് താമസവും ഭക്ഷണവും സൗജന്യം ആയിരിക്കും.സഭാ ഭേദമെന്യേ എല്ലാവർക്കും ഇതിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കുന്നതായി ഫാ.ബിജു പാറേക്കാട്ടിൽ, ട്രസ്റ്റി വിനോദ് ജോർജ്ജ് എന്നിവർ അറിയിച്ചു.