ഗോൾവേ: ഗോൾവേ സെന്റ് ജോർജ്ജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു. 17, 18, 19 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നറീസ് കോളേജിൽ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്.

തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും യു .കെ ,ഇടുക്കി ഭദ്രസനാധിപനുമായ മോർ സഖറിയാസ് മോർ ഫിലക്‌സിനോസ് തിരുമേനിയോടൊപ്പം, റവ. ഫാ. കുര്യൻ കാരിക്കൻ, റവ ഫാ ഫിലിപ്പ് വൈദ്യൻ, റവ. ഫാ. കുരിയാക്കോസ് കൊള്ളന്നൂർ, റവ. ഫാ. കുര്യൻ. പി .കെ , റവ. ഫാ. റെജി പോൾ , റവ. ഫാ. ബിനോയ് ചാക്കോ, ബ്രദർ റെജി കൊട്ടാരം, പീറ്റർ ചേരാനല്ലൂർ എന്നിവർ ധ്യാനത്തിന് നേതൃത്വം നല്കുന്നതായിരിക്കും. മൂന്നു ദിവസം താമസിച്ചു ധ്യാനം കൂടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പ്രസ്തുത സ്ഥലത്ത് ഉള്ളതായി ഗാൾവേ പള്ളി വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച ഗാൾവേ പള്ളി ഭാരവാഹികൾ അറിയിച്ചു.ധ്യാനത്തിൽ പങ്കെടുക്കുന്നവർ രജിസ്ടർ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക. 

 http://goo.gl/forms/pxlBDGJ8JS