- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാൾവേ സെന്റ് ജോർജ് പള്ളിയിൽ റസിഡൻഷ്യൽ ധ്യാനം; ഒരുക്കങ്ങൾ പൂർത്തിയായി
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി യു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം രക്ഷാധികാരിയുമായ സഖറിയാസ് മോർ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും 13,14,15 തീയതികളിൽ നടത്തപ്പെടുന്ന റസിഡൻഷ്യൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അയർലണ്ടിലുള്ള എല്ലാ വിശ്വാസികൾക്കും വേണ്ടി എ
ഗാൾവേ: ഗാൾവേ സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി യു .കെ ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം രക്ഷാധികാരിയുമായ സഖറിയാസ് മോർ പീലക്‌സീനൊസ് തിരുമേനിയുടെ നേതൃത്വത്തിലും 13,14,15 തീയതികളിൽ നടത്തപ്പെടുന്ന റസിഡൻഷ്യൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
അയർലണ്ടിലുള്ള എല്ലാ വിശ്വാസികൾക്കും വേണ്ടി എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നെൻസ് കോളേജിൽ വച്ച് നടത്തപ്പെടുന്ന ധ്യാനം വെള്ളിയാഴ്‌ച്ച രാവിലെ 9 മണിക്ക് രെജിസ്‌ട്രെഷനോടെ ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപിക്കും.
വേദ പുസ്തകചിന്തകളിലധിഷ്ടിതമായ ക്ലാസ്സുകൾ, കൗൺസ്സിലിങ്, കുമ്പസാരം, വി.കുർബാന എന്നിവ ധ്യാനത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. പ്രസ്തുത ധ്യാനത്തിന്റെ മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഗാൾവേ സെന്റ് ജോർജ് പള്ളിയുടെ ആഭിമുഖ്യത്തിൽ പത്തിന് ബിജു തോമസിന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു. ഒരുക്ക ധ്യാനത്തിൽ ഇടവക വികാരി ഫാ. ബിജു പാറെക്കാട്ടിൽ ആമുഖ പ്രസംഗം നടത്തുകയും ഫാ പ്രിൻസ് പൗലോസ് മണ്ണത്തൂർ ദൈവ വചന പ്രഘോഷണം നടത്തുകയും ചെയ്തു.
റസിഡെൻഷ്യൽ ധ്യാനത്തിന് നേതൃത്വം നൽകുന്നതിനായി ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് 12.30 നു ഷാന്നൻ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന സഖറിയാസ് മോർ പീലക്‌സീനൊസ് തിരുമേനിയെ ഇടവക വികാരി ഫാ .ബിജു പാറേ ക്കാട്ടിലിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ചേർന്നു സ്വീകരിക്കും.
തുടർന്ന് വിശ്രമിക്കുന്ന തിരുമേനി 13ന് രാവിലെ 10 മണി മുതൽ ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതായിരിക്കും. കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫാ .ജോർജ് അഗസ്റ്റിൻ നയിക്കുന്നതായിരിക്കും. തീർത്തും സൗജന്യമായി നടത്തപ്പെടുന്ന ധ്യാനത്തിലേക്ക് സഭാ ഭേദമേന്യേ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ബിജു പാറേക്കാട്ടിൽ, ട്രസ്റ്റി വിനോദ് ജോർജ് എന്നിവർ അറിയിച്ചു.