ലിമറിക്ക്: സിറോ മലബാർ സഭ ലിമറിക്ക് അയർലന്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ധ്യാനത്തിന്റെ തിയതികൾ നിശ്ചയിച്ചു. റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചന്റെ നേതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ലിമറിക്കിലെ പാട്രിക്ക് വെല്ലിലുള്ള റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് നടത്തുന്നത്.

മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും കുട്ടികൾക്കായി പ്രത്യേക ധ്യാനം യുകെയിലെ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും കുമ്പസാരത്തിനും കൗൺസിലിങ്ങിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മൂന്ന് ദിവസങ്ങളിലുമുള്ള ധ്യാനത്തിന് ഫാ. സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകുന്നതായിരിക്കും. ഇതിനായ് പ്രത്യേക കമ്മറ്റികൾ രൂപീകരിച്ച് പ്രവൃത്തിച്ച് വരുന്നു.

ഈ ധ്യാനത്തിലേക്ക് ഏവരുടെയും പ്രാർത്ഥനയും സഹകരണവും സിറോ മലബാർ സഭ ലിമറിക്ക് അഭ്യർത്ഥിക്കുന്നു. തദവസരത്തിൽ വചനപ്രഘോഷണത്തിലും രോഗശാന്തി ശുശ്രൂഷയിലും പങ്കുകൊണ്ട് ആത്മാഭിഷേകവും ജീവിത നവീകരണവും നേടുവാൻ ഏവരേയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുകയും ഈ ധ്യാനത്തിന്റെ വിജയത്തിനായ്  എല്ലാ ദിവസങ്ങളിലും നിങ്ങളുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്യുന്നു

ഫാ. ഫ്രാൻസിസ് നീലൻകാവിൽ (പ്രീസ്റ്റ് ഇൻ ചാർജ്, സിറോ മലബാർ സഭ ലിമറിക്ക്)

കൂടുതൽ വിവരങ്ങൾക്ക്:
ജോമോൻ ജോസഫ് (കൈക്കാരൻ) : 087 91 91 532
ജോജോ ദേവസി (കൈക്കാരൻ) : 087 76 20 925

Limerick Racecourse,
Greenmount Park
Patrickswell,
Co. Limerick
http://www.limerickraces.ie/
GPS: N52.59045
W008.696325
Â008.69632