ലീമെറിക്: ലീമെറിക്ക് സെന്റ് പോൾസ് പള്ളിയിൽ നടക്കുന്ന നോമ്പുകാല വചന പ്രഘോഷണത്തിനും പീഡാനുഭവ ശുശ്രൂഷകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടർ അറിയിച്ചു. ഇന്നും നാളെയുമായി നടക്കുന്ന  ധ്യാന പ്രഘോഷണങ്ങൾക്ക് ഫാ: ടോമി പുളിന്താനമാണ് നേതൃത്വം നൽകുന്നത്. കീ ബോർഡ് വായിക്കുവാനായി ബിജു ജോസഫും (യു കെ) ലീമെറികിൽ എത്തി ചേർന്നു.

വിശുദ്ധ വാരത്തിൽ പെസഹാ വ്യാഴം രാവിലെ 10 മണി മുതൽ  പെസഹാ ശുശ്രൂഷകൾ ആരംഭിക്കും. കുർബാന, കാലുകഴുകൾ ശുശ്രൂശ, അപ്പം മുറിക്കൽ തുടർന്ന് ധ്യാനം 5 മണി വരെ നടക്കും. ദുഃഖ വെള്ളിയാഴ്‌ച്ച രാവിലെ 10 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും. പീഡാനുഭവ ശുശ്രൂഷകൾ, കുരിശിന്റെ വഴി തുടർന്ന് ധ്യാനം. ദുഃഖശനി വലിയ ശനി ശുശ്രൂഷകൾ രാവിലെ പത്തിന് ആരംഭിക്കും. തുടർന്ന് കുമ്പസാരം.
ഈസ്റ്റർ ശുശ്രൂഷകൾ ഉച്ച കഴിഞ്ഞ് 3 മണിക്ക് നടക്കും. ലീമെറിക്കിലെ സെന്റ് പോൾസ് ദേവാലയത്തിലാണ് പ്രാർത്ഥനകൾ നടക്കുന്നത്. വിശുദ്ധവാര തിരുകർമങ്ങളിലും നോമ്പുകാല ധ്യാനത്തിലും പങ്കുചേർന്ന് ജീവിത നവീകരണം പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫ്രാൻസീസ് നീലങ്കാവിൽ അറിയിച്ചു.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ