ലിമെറിക്ക്: സീറോ മലബാർ സഭ ലിമറിക്ക് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ധ്യാനം ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നതൃത്വത്തിൽ അട്ടപ്പാടി സെഹിയോൻ ടീം നയിക്കും. ലിമെറിക്കിലെ പാട്രിക്ക് വെല്ലിലുള്ള റേസ്‌കോഴ്‌സ് ഓഡിറ്റോറിയത്തിൽ വച്ച് ഓഗസ്റ്റ് 28, 29, 30 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് ധ്യാനം നടക്കുക. മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും കുട്ടികൾക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസങ്ങളിലും കുമ്പസാരത്തിനും കൗൺസിലിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

മൂന്ന് ദിവസങ്ങളിലുമുള്ള ധ്യാനത്തിന് ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നൽകുന്നതായിരിക്കും. ഇതിനായി പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. ധ്യാനത്തിലേക്ക് ഏവരുടെയും പ്രാർത്ഥനയും സഹകരണവും സീറോ മലാർ സഭ ലിമറിക്ക് അഭ്യർത്ഥിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഫ്രാൻസീസ് നീലൻകാവിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
ജോമോൻ ജോസഫ് (കൈക്കാരൻ) 087 91 91 532
ജോജോ ദേവസി (കൈക്കാരൻ) 087 76 20 925