- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മാഞ്ചസ്റ്ററിൽ ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം
മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും. വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണു ധ്യാനം.വെള്ളി വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെയും ശനി രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയും ഞായർ ഉച്ചയ്ക്ക് 12
മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും. വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണു ധ്യാനം.
വെള്ളി വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു വരെയും ശനി രാവിലെ 11 മുതൽ വൈകുന്നേരം നാലു വരെയും ഞായർ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറു വരെയുമാണു ധ്യാനം.
ധ്യാന ദിവസങ്ങളിൽ ദിവ്യബലിയും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ധ്യാനത്തിൽ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാൻ ഏവരെയും ഷ്രൂഷ്ബറി രൂപത സീറോ മലബാർ ചാപ്ലെയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം: St. Antonys Church Dunkery Road,Manchester,M22 0WR.
Next Story