നോർവിച്ച്: സീറോ മലബാർ സഭയുടെ ഈസ്റ്റ് ആംഗ്ലിയൻ ചാപ്ലൈൻസിയുടെ കീഴിലുള്ള നോർവിച്ച് ഇടവകയിലെ വാർഷിക ധ്യാനം 19, 20 തീയതികളിൽ നടക്കും.

നോർവിച്ച് സിറ്റി അക്കാദമി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന ധ്യാനം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. അഞ്ഞൂറിലധികം വാഹനങ്ങൾക്ക് ഒരേ സമയം സുഗമമായ രീതിയിൽ പാർക്കിങ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ദ്വിദിന ധ്യാനം ഒരുക്കിയിട്ടുള്ളത്. നോർവിച്ചിലുള്ള നൂറ്റമ്പതോളം വരുന്ന ക്രിസ്തീയ കുടുംബങ്ങളെ കൂടാതെ സമീപ പ്രദേശങ്ങളായ ഗ്രേറ്റ് യാർമൗത്ത്, കിങ്‌സ്‌ലിൻ, സ്വാഫം, ബറി സൈന്റ് എഡ്മണ്ട്‌സ്, ഡീരം എന്നിവിടങ്ങളിൽ നിന്നുമുള്ള നിരവധി വിശ്വാസി കുടുംബങ്ങളും ധ്യാനത്തിൽ പങ്കെടുക്കും. ധ്യാനത്തിൽ പങ്കെടുക്കുന്ന 15 വയസിൽ താഴെയുള്ള കുട്ടികൾക്കായി അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ കുട്ടികളുടെ വിഭാഗം നയിക്കുന്ന പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും.

ധ്യാനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ടെറിൻ മുല്ലക്കര അറിയിച്ചു.

ധ്യാന വേദിയുടെ വിലാസം: Ctiy Academy, Norwich NR47LP

വിവരങ്ങൾക്ക്: ഫാ. ടെറിൻ മുല്ലക്കര 07985695056.