- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനം ഫിലാഡൽഫിയയിൽ
ഫിലാഡൽഫിയ: അമേരിക്കയിൽ കഴിഞ്ഞ 15 വർഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയൻ ടിവിയിലൂടെയും പതിനായിരക്കണക്കിനു ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2015 ജൂലൈ മാസം 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഫിലഡൽഫ
ഫിലാഡൽഫിയ: അമേരിക്കയിൽ കഴിഞ്ഞ 15 വർഷമായി നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും, ദൈവജനം നെഞ്ചിലേറ്റിയ മരിയൻ ടിവിയിലൂടെയും പതിനായിരക്കണക്കിനു ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂന്മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2015 ജൂലൈ മാസം 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ ഫിലഡൽഫിയയിലുള്ള മൽവേൺ ധ്യാനകേന്ദ്രത്തിൽ വച്ച് താമസിച്ചുള്ള ധ്യാനം നടത്തപ്പെടുന്നു.
'ഉണർന്ന് പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു.' (എശയ്യ: 60/1) ഈ തിരുവചനമാണ് ധ്യാന വിഷയം. ഷിക്കാഗോ സീറോ മലബാർ രൂപത കുടുംബവർഷമായി ആചരിക്കുന്ന ഈ വേളയിൽ കുടുംബനവീകരണത്തെ ലക്ഷ്യംവച്ച് നടത്തപ്പെടുന്ന ആത്മാഭിഷേക കുടുംബനവീകരണ ധ്യാനത്തിലൂടെ വിശ്വാസത്തിൽ അടിയുറച്ച പരിശുദ്ധാത്മ ക്രിസ്തീയ ജീവിതം പടുത്തുയർത്തുവാനും, കുടുംബജീവിതത്തെക്കുറിച്ചുള്ള ദൈവീക സത്യങ്ങൾ ഉൾക്കൊള്ളാനും, പരസ്പരം വിശുദ്ധീകരിക്കപ്പെടുന്ന സഹനത്തിന്റെ രക്ഷാകര രഹസ്യം മനസിലാക്കുന്നതിനും, കുടുംബജീവിതത്തെ സ്വർഗ്ഗീയ അനുഭവമാക്കി മാറ്റപ്പെടുവാനും ഉതകുന്ന ഈ നവീകരണ ധ്യാനം മുതിർന്നവർക്ക് മലയാളത്തിലും, യുവജനങ്ങൾക്ക് ഇംഗ്ലീഷിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ യുവജനങ്ങളുടെ ഭാവി ദൈവപദ്ധതിയനുസരിച്ച് രൂപപ്പെടുത്തുവാനും, ബാല്യംമുതൽ ആഴമായ ദൈവസ്‌നേഹത്തിൽ വളരുന്നതിനും, വിശ്വാസത്തിന്റെ ആഴമായ അടിത്തറ ചെറുപ്രായത്തിൽ തന്നെ നമ്മുടെ മക്കളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുമുള്ള പ്രത്യേക ധ്യാനമാണ് യുവജനങ്ങൾക്കുവേണ്ടി ഇംഗ്ലീഷിൽ ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തിലേയും, അമേരിക്കയിലേയും പ്രശസ്തരായ വചന പ്രഘോഷകർ നേതൃത്വം കൊടുക്കുന്ന ഈ ധ്യാനത്തിൽ ലക്ഷക്കണക്കിനു ദൈവജനത്തെ ആത്മീയകൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന, ആദ്യമായി അമേരിക്കയിൽ എത്തുന്ന റവ.ഫാ. ഷാജി തുമ്പേചിറയിൽ, ബ്ര. സന്തോഷ് കരിമത്തറ, ബ്ര. ഡൊമിനിക് പി.ഡി, ബ്ര. മാത്യു ജോസഫ്, റവ.ഫാ. ജോണിക്കുട്ടി ജോർജ് എന്നിവർ ധ്യാനം നയിക്കുന്നതും അനുഗ്രഹീത ഗാനശുശ്രൂഷകനായ ബ്ര. മാർട്ടിൻ മഞ്ഞപ്പറ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നതുമാണ്.
നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ താമസിച്ചുള്ള ധ്യാനം ജൂലൈ 9-ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 12-ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ പ്രത്യേകമായി രോഗശാന്തി പ്രാർത്ഥനയും, ആന്തരീക സൗഖ്യപ്രാർത്ഥനയും, കുടുംബനവീകരണ പ്രാർത്ഥനയും, പരിശുദ്ധാത്മ അഭിഷേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ (സഭാ വ്യത്യാസമെന്യേ) എത്രയും വേഗം രജിസ്റ്റർ ചെയ്യേണ്ടതാണ്. കരകവിഞ്ഞൊഴുകുന്ന ഈ സ്വർഗ്ഗീയ അനുഭവത്തിലേക്ക് ഏവർക്കും സ്വാഗതം. രജിസ്‌ട്രേഷന് വിളിക്കുക: 215 971 3319, 215 934 5615. ഓൺലൈൻ രജിസ്‌ട്രേഷന് www.mariantvworld.org, email: queenmaryministryusa@gmail.com