- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി പ്രെസ്റ്റണിൽ ആരാധന സെപ്റ്റംബർ രണ്ടിന്
പ്രെസ്റ്റൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന സീറോ മലബാർ രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രെസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു. സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ആറിനു പ്രെസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനി രാത്രി ഒമ്പതിനു വിശുദ്ധ കുർബാനയോടെ അവസാനിക്കും. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെ വിജയത്തിനുമായി നടത്തുന്ന ഈ ആരാധന ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത് വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ ആണ്. പ്രെസ്റ്റണിലെ സീറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രെസ്റ്റൻ രൂപതയിൽ പെട്ട ബ്ലാക്ക്പൂൾ, പ
പ്രെസ്റ്റൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർത്ഥനാപൂർവം കാത്തിരിക്കുന്ന സീറോ മലബാർ രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രെസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു.
സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ആറിനു പ്രെസ്റ്റണിലെ നിയുക്ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനി രാത്രി ഒമ്പതിനു വിശുദ്ധ കുർബാനയോടെ അവസാനിക്കും.
ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും രൂപത സ്ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെ വിജയത്തിനുമായി നടത്തുന്ന ഈ ആരാധന ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത് വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ ആണ്. പ്രെസ്റ്റണിലെ സീറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രെസ്റ്റൻ രൂപതയിൽ പെട്ട ബ്ലാക്ക്പൂൾ, പ്രെസ്റ്റൻ ഇടവകകളിലെ കുടുംബ യൂണിറ്റുകൾ, പ്രാർത്ഥന കൂട്ടായ്മകൾ, സൺഡേ സ്‌കൂൾ, പാരിഷ് കൗൺസിൽ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്.
വിവരങ്ങൾക്ക്: ഫാ. മാത്യു ചൂരപൊയ്കയിൽ 07772026235, ജോൺസൺ സെബാസ്റ്റ്യൻ, മാത്യു തോമസ്, സിബിച്ചൻ.