റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റിലുള്ള ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ജോർജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരികസൗഖ്യധ്യാനം  14 രാവിലെ 8.30 മുതൽ നവംബർ 16 വൈകുന്നേരം 4.30 വരെ നടത്തപ്പെടുന്നു. ധ്യാനാവസരത്തിൽ വിശുദ്ധ കുർബ്ബാന, രോഗശാന്തിശുശ്രൂഷ, ആന്തരികസൗഖ്യശുശ്രൂഷ, ആരാധന, കുമ്പസാരിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. ഈ ശുശ്രൂഷകളിൽ പങ്കുചേർന്ന് ഈ വാരാന്ത്യം അനുഗ്രഹപ്രദമാക്കാൻ നിങ്ങളെല്ലാവരേയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഫാ. ജോസഫ് ഏടാട്ട് അറിയിച്ചു.

താമസത്തിനും ഭക്ഷണത്തിനും പാർക്കിങ്ങിനുമുള്ള സൗകര്യം ധ്യാനകേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. മൂന്നുദിവസത്തെ ധ്യാനത്തിനുള്ള രജിസ്‌ട്രേഷൻ ഫീസ്: ഒരാൾക്ക് 50 പൗണ്ട്. ഒരു കുടുംബത്തിന് 100  പൗണ്ട്.    രജിസ്റ്റർ ചെയ്യുന്നതിന് ഫാ. ജോസഫ് ഏടാട്ട്  mobile : 0754 830 3824, e-mail : josephedattuvc@gmail.com. വിലാസം: St Augustines Abbey, St. Augustines Road, Ramsgate - CT11 9PA