റാംസ്‌ഗേറ്റ്: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഫാ. ജോർജ് പനക്കലും ഫോ. ജോസഫ് ഏടാട്ടും നയിക്കുന്ന താമസിച്ചുള്ള ആന്തരിക ധ്യാനം സെപ്റ്റംബർ 15, 16, 17 തിയതികളിൽ നടത്തും. വെള്ളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം 5.30നാണ് ധ്യാനം സമാപിക്കുക.

താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാർക്കിങ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്. ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കും. ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം: Divine Retreat Centre, St. Augustine Abbey, St. Augustines Road, Ramsgate, Kent CT11 9PA.

കൂടുതൽ വിവരങ്ങൾക്കും  അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക. Fr. Joseph Edattu VC, Phone -07548303824, 01843586904, 0786047817. Emial: josephedattuvc@gmail.com