ലണ്ടൻ: ദൈവവചനത്തിന്റെ ആഴങ്ങൾ അറിയുന്നതിനും ദൈവാനുഭവത്തിന്റെ വാതിലുകൾ തുറക്കുന്നതിനും യുവജനങ്ങൾക്കായി റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനധ്യാനം  ഹെസ്സേദ്  2015. 26ന് തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ധ്യാനം 30ന്  വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കുന്നു.
പതിമൂന്ന് വയസ്സു മുതൽ മുപ്പത്തിയഞ്ചു വയസ്സുവരെ പ്രായമുള്ളവർക്ക് വേണ്ടി നടത്തപ്പെടുന്ന താമസിച്ചുള്ള ധ്യാനത്തിന് ഫാ. ജോർജ് പനക്കൽ, ഫാ.ജോസഫ് ഏടാട്ട്, താബോർ ധ്യാനകേന്ദ്രത്തിലെ യുവജനവചനപ്രഘോഷകനായ ബ്രദർ ജയിംസും ഡിവൈൻ മിനിസ്ട്രി ടീം നേതൃത്വം നൽകും.

യുവജനധാർമ്മികത, സഭയിലും സമൂഹത്തിലും കുടുംബത്തിലുമുള്ള യുവജനങ്ങളുടെ പങ്ക്, യുവജനങ്ങളും ദൈവാരാധനയും, യുവജനങ്ങളും സമകാലികപ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. താമസസൗകര്യങ്ങളും ഭക്ഷണക്രമീകരണങ്ങളും പാർക്കിങ്ങ് സൗകര്യവും ധ്യാനകേന്ദ്രത്തിൽ നിന്നും ചെയ്യുന്നതാണ്.

ധ്യാനാവസരത്തിൽ കുമ്പസാരിക്കുന്നതിനും കൗൺസിലിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് അഭിഷേകം പ്രാപിക്കാൻ എല്ലാ യുവജനങ്ങളേയും ക്ഷണിക്കുന്നു. പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് അമ്പത് പൗണ്ടും പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് എഴുപത്തിയഞ്ച് പൗണ്ടും രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

ധ്യാനം നടക്കുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ വിലാസം :

Divine Rtereat Cetnre,
St. Augustines Abbey,
St. Augustines Road
Ramsgate, Kent – CT11 9PA

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക :

Phone : 01843586904, 07860478417, 07548303824
Visit : http://divineuk.org/booking-request/