- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശുദ്ധാത്മ അഭിഷേക ധ്യാനം നവംബർ എട്ടിന്
വെർജീനിയ : അമേരിക്കയിൽ കഴിഞ്ഞ 13 വർഷമായി മരിയൻ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ റിച്ച് മൗണ്ടിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ അഭിഷേക ധ്യാനം നടത്തപ്പെട
വെർജീനിയ : അമേരിക്കയിൽ കഴിഞ്ഞ 13 വർഷമായി മരിയൻ ടിവിയിലൂടെയും, നിരവധിയായ ധ്യാനങ്ങളിലൂടെയും, വിവിധങ്ങളായ ആത്മീയ ശുശ്രൂഷകളിലൂടെയും പതിനായിരക്കണക്കിന് ദൈവജനത്തെ ആത്മീയ കൃപയുടെ വഴിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ക്യൂൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ റിച്ച് മൗണ്ടിലുള്ള സെന്റ് അൽഫോൻസാ സീറോ മലബാർ പള്ളിയിൽ അഭിഷേക ധ്യാനം നടത്തപ്പെടുന്നു.
വിശ്വാസത്തിൽ ഉറച്ച ക്രൈസ്തവ ജീവിതം പടുത്തുയർത്തുവാനും, ദൈവിക സത്യങ്ങളെ ഉൾക്കൊള്ളുവാനും, വിശുദ്ധിയുടെ കൃപയിൽ വളരുവാനും, സഹനത്തിന്റെ രക്ഷാകര രഹസ്യം മനസ്സിലാക്കുവാനും, തിരുസഭയോട് ചേർന്നു നിന്നുകൊണ്ട് കൂദാശകളിലൂടെയുള്ള ദൈവികസാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കുടുംബങ്ങളെ നവീകരിക്കുന്നതിനുമായി ലക്ഷ്യം വച്ച് നടത്തപ്പെടുന്ന ഈ വാർഷിക അഭിഷേകധ്യാനം അനുഗ്രഹീത വചന പ്രഘോഷകരായ റവ.ഫാ.ജോ പാച്ചേരിയിൽ സി.എം.ഐ(ജറുസലേം ധ്യാന കേന്ദ്രം) ബ്രദർ പി.ഡി. ഡോമിനിക്ക്(ചെയർമാൻ മരിയൻ ടിവി) ബ്രദർ: പോൾസൺ ജോസഫ് (മൂസിക് കോർഡിനേറ്റർ, ക്യൂന്മേരി മിനിസ്ട്രി) എന്നിവർ നയിക്കുന്നതാണ്.
രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം നവംബർ എട്ടാം തീയ്യതി ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് 6 മണിവരെയുമാണ്. ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മപരിവർത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരുവാനും, സൗഖ്യത്തിന്റെ അത്ഭുതകരമായ കൃപയിലേക്ക് കടന്നുവരുവാനും ഇടവകവികാരി റവ.ഫാ.റ്റിജോ ജോയി ഏവരെയും ഈശോയുടെ നാമത്തിൽ ക്ഷണിക്കുന്നു.
ധ്യാനം നടക്കുന്ന സ്ഥലം St. Alphonsa Syromalabar catholic mission, Richmond, VA 8040, Villa Park Drive, Suite 250, VA 23228. കൂടുതൽ വിവരങ്ങൾക്ക് ഫാ. ടിജോ ജോയി(വികാരി)267 346 3026, ജോർജ്ജ് മുരിക്കൻ(ട്രസ്റ്റി)804 931 3372, ബിനോയി ജോർജ്ജ്(ട്രസ്റ്റി)804 551 1548. Visit our website: www.maricantvworld.org