ന്യൂയോർക്ക്: റോക്‌ലാൻഡിലെ ക്‌നാനായ മിഷനിൽ നോമ്പുകാല ധ്യാനവും ആരാധനയും മാർച്ച് 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ മരിയൻ Shrine ദേവാലയത്തിൽ (174, Filores lane, Story Point, NY 10980) നടത്തുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ആറിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് ഡോ. ജയിംസ് തോപ്പിൽ കാർമികത്വം വഹിക്കും. തുടർന്നു ധ്യാനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത ധ്യാനപ്രഭാഷകനും അസീസി മാഗസിൻ എഡിറ്ററുമായ ഫാ. അലക്‌സ് കിഴക്കേകടവിൽ ഒഎഫ്എം ആണ് ധ്യാനം നയിക്കുന്നത്.

ശനി രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയും ഞായർ ഉച്ചകഴിഞ്ഞ് 12.30 വൈകുന്നേരം ഏഴു വരെയുമാണു ധ്യാനം. കുമ്പസാരത്തിനു സൗകര്യമുണ്ടായിരിക്കും.

വിവരങ്ങൾക്ക് ഫാ. ജോസഫ് ആദോപിള്ളിൽ 954 305 7850 .

റിപ്പോർട്ട്: റെജി ജോസഫ്