ന്യൂജേഴ്‌സി:അഭിഷേകത്തിന്റെ അഗ്‌നിജ്വാലകൾ ന്യൂജേഴ്‌സിയിലെങ്ങും ഉയർത്തുവാൻ  പരിശുദ്ധാത്മാഭിഷേകത്താൽ ജ്വലിക്കുന്ന, സ്വർഗീയ സൈന്യ നവവൃന്ദമാലാഖമാരുടെ ആനന്ദ ഗീതങ്ങളാൽ മുഖരിതമാകുന്ന വിശ്വാസത്തിന്റെ കോട്ട പടുത്തുയർത്തുന്ന,  ന്യൂജേഴ്‌സി ദർശിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം നയിക്കുന്നതിന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ  ഫാ. സേവ്യർ ഖാൻ വട്ടായിൽ ന്യൂജേഴ്‌സിയിൽ എത്തുന്നു.
 
മനുഷ്യ ഹൃദയങ്ങളിൽ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകൾ അലയടിപ്പിച്ച്, പരിശുദ്ധാത്മാഭിഷേകത്താൽ കൃപയുടെ വരദാനങ്ങൾ വാരിച്ചൊരിഞ്ഞു, അനേകലക്ഷം ദൈവമക്കൾക്ക് ജീവിത വിശുദ്ധി പകർന്ന് നൽകി, യേശുക്രിസ്തുവിന്റെ പ്രസാദവരത്തിലൂടെ  ആത്മചൈതന്യാനുഭവം നിറച്ചുനിത്യജീവിതത്തിലേക്ക് നയിക്കുന്ന പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോൺ ധ്യാനകേന്ദ്ര ഡയറക്ടറുമായ   ഫാ. സേവിയർ ഖാൻ വട്ടായിലച്ചന്റെ 'അഭിഷേകാഗ്‌നിധ്യാനം' ഓഗസ്റ്റ് 21, 22, 23 ( വെള്ളി, ശനി, ഞായർ) തിയതികളിൽ ന്യൂ ജെഴ്‌സിലെ   സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക്‌ഫൊറോനാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
 
അത്ഭുതങ്ങളും , അടയാളങ്ങളും ഇല്ലാതെ ദൈവവചന പ്രഘോഷണം അസാധ്യമെന്നു പ്രവചിച്ച വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ വാക്കുകളെ അന്വർദ്ധമാക്കുന്ന വിധത്തിലാണ് ഫാ. സേവ്യർ
ഖാൻ വട്ടായിലച്ചന്റെ കൺവെൻഷനുകളും, ധ്യാന ശുശ്രൂഷകളും.  ജനലക്ഷ ങ്ങൾ തടിച്ചു കൂടുന്ന   ഫാ. സേവ്യർ ഖാൻവട്ടായിലച്ചന്റെ ശുശ്രൂഷകളിൽ പ്രകടമായ ദൈവനുഭവ ങ്ങളും, സൗഖ്യങ്ങളും   സാധ്യമാകുന്നത് വിശ്വാസ സമൂഹങ്ങൾ  ദിവസേന  ദർശിക്കുന്നതാണ് .

 നിരന്തരമായ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പരിശുദ്ധ വരം, ശക്തിയാൽ ജ്വലിക്കുന്ന തീപ്പാറുന്ന വചന ശുശ്രൂഷയി!ൽ  കഠോര ഹൃദയങ്ങളെമൃദുവാക്കുന്നതിനൊപ്പം ദൈവീക ചൈതന്യം ശുശ്രൂഷകളിൽ സജീവമായി പങ്കെടുക്കുന്നവർക്ക്‌സാധ്യമാകും.

 ജപമാലയോടെ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തിൽ,   ദിവ്യബലി, കുമ്പസാരം, അന്ധകാര ദുഷ്ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതൽ  ശുശ്രൂഷ, വചന സൗഖ്യ ശുശ്രൂഷ, ദിവ്യ കാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.

 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക്  ആരംഭിക്കുന്ന  'അഭിഷേകാഗ്‌നി' ധ്യാന ശുശ്രൂഷ രാത്രി  ഒമ്പത്  മണി വരേയും, ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക്ആരംഭിച്ച് വൈകിട്ട് അഞ്ചു മണി വരേയും, അവസാനത്തെ  ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച് വൈകീട്ട് അഞ്ചു മണിയോടെ മൂന്നുദിവസത്തെ ധ്യാന ശുശ്രൂഷകൾക്ക്  സമാപനം കുറിക്കും.

 അമേരിക്കയിലെ  പ്രവാസ ജീവിതത്തിലേക്ക് ദൈവ വചനം കുളിർ മഴയായി പെയ്തിറങ്ങുന്ന ഈ മൂന്നു ദിനങ്ങൾ, വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലുംനവീകരണമുണ്ടാക്കുവാനും, ആത്മീയതയുടെ പുതുവളിച്ചം വിശ്വാസി  സമൂഹത്തിന് പ്രദാനം  ചെയ്യുവാനുംപരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ നിറഞ്ഞ്‌സഭക്കും,സമൂഹത്തിനും, കുടുംബത്തിനും നല്ല ജനതയാകുവാനും  എല്ലാ കുടുംബങ്ങളേയും  ഈ അഭിഷേകാഗ്‌നിധ്യാനത്തിലേക്ക്  വികാരി ഫാ. തോമസ് കടുകപ്പിള്ളി നിങ്ങളേവരെയും  സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
 
സൗകര്യ പ്രദമായി ധ്യാന  ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി  പേരുകൾ  മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആയിരത്തിലേറെ പേർ  പങ്കെടുക്കുന്ന ഈ അഭിഷേകാഗ്‌നി ധ്യാനം  വിജയകരമായി നടപ്പിലാക്കുന്നതിനായി  വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.വിദൂര  സ്ഥലങ്ങളിൽ  നിന്നും   ഗ്രൂപ്പായി ധ്യാനത്തിൽ പങ്കെടുക്കുന്നതിന് എത്തുന്ന   വരുടെ  ബസ്സുകൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.  രജിസ്‌ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്നവരുമായി ബന്ധപ്പെടുക,
 
ഫാ. തോമസ് കടുകപ്പിള്ളിൽ (വികാരി) 9088379484, മാത്യു കൈരൻ (908) 6420685, ജെയിംസ് കൊക്കാട് (973) 9000858, ജോജു ഫിലിപ്പ് (516) 3051767, ജോളി  താടിക്കാരൻ (908) 5102219
കുഞ്ഞമ്മ ഫ്രാൻസിസ് (732) 8296032., തോമസ് ചെറിയാൻ! പടവിൽ (ട്രസ്റ്റി ) 9089061709, ടോം പെരുമ്പായിൽ (ട്രസ്റ്റി ) 6463263708, മിനേഷ് ജോസഫ് (ട്രസ്റ്റി )  2019789828, മേരിദാസൻ തോമസ് (ട്രസ്റ്റി ) 2019126451 വെബ്: www.stthomassyronj.org  സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.