ന്യൂയോർക്ക്:  സ്റ്റാറ്റൻ ഐലൻഡിലെ ബ്ലസ്ഡ് കുഞ്ഞച്ചൻ ഇടവകയിൽ ഈ വർഷത്തെ നോമ്പുകാല ധ്യാനം ബേ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് പള്ളിയിൽവച്ച് മാർച്ച് 27, 28, 29 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഫാ. റോയി പുളിയുറുമ്പിലാണ് ധ്യാനം നയിക്കുന്നത്.

തിരുസഭയെ പടുത്തുയർത്തുന്ന കൂദാശയായ വിശുദ്ധ കുർബ്ബാനയെ അറിയുകയും സ്‌നേഹിക്കുകയും ആഘോഷിക്കുകയും മാത്രമല്ല ജീവിക്കുകയും ചെയ്യുന്നതിനുപകരിക്കുന്ന പ്രബോധനങ്ങൾ ഈ ദിവ്യകാരുണ്യ ധ്യാനത്തിന്റെ പ്രത്യേകതകളാണ്.

27-ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരേയും, 28-ന്‌രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരേയും, 29-ന്  രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയുമാണ് ധ്യാന സമയം. ധ്യാന ദിവസങ്ങളിൽ വിശുദ്ധ കുർബാനയും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.

തിരുവചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും ആഴമേറിയ അനുഭവങ്ങൾ പ്രാപിക്കുവാൻ ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂർണ്ണമായും
വിനിയോഗിക്കാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. സിബി വെട്ടിയോലിൽ (347-601-0024) അറിയിച്ചു.