ടൊറൊന്റോ: സെന്റ് തോമസ് സീറോ മലബാർ മിഷൻ ഈസ്റ്റ്- വെസ്റ്റ് റീജിയനുകളുടെ വാർഷിക ധ്യാനമായ അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ ഒക്‌ടോബർ 11 മുതൽ 13 വരെ ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കും. ഓക്‌വില്ലിൽ ബ്രിസ്റ്റൽ സർക്കിളിലെ മീറ്റിങ് ഹൗസിലാണ് അഭിഷേകാഗ്‌നി ബൈബിൾ കൺവൻഷൻ നടത്തുന്നതെന്ന് വികാരി റവ. ഡോ. ജോസ് കല്ലുവേലിൽ അറിയിച്ചു.

ഒക്‌ടോബർ 11-ന് ശനിയാഴ്ച  രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറ് വരെയും,12-ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ വൈകിട്ട് എട്ടരവരെയും, 13-ന് തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെയുമാണ് കൺവൻഷൻ. കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനവും ഇവിടെ വച്ച്  നടക്കും. ഫാ. സോജി ഓലിക്കൽ (യു.കെ), ഫാ. ഹാൻസു പാർക്ക് (കാനഡ), ബ്രദർ ടോബി മണിമലേത്ത് (യു എസ്) എന്നിവർ ഈ ധ്യാനം നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് 416  701  9996  (ഈസ്റ്റ് മേഖല), 905  499  1461  (വെസ്റ്റ് മേഖല) എന്നീ നമ്പരുകളിൽ ബന്ധപ്പെടണം. മിഷൻ വെബ്‌സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.www.stthomasmission.org