വിഗൻ: അടുത്ത  വലിയ നോമ്പുകാലത്ത് ഫാ. സോജി ഓലിക്കലും സിയോൻ യുകെ ടീം അംഗങ്ങളും ചേർന്ന് നയിക്കുന്ന മൂന്ന് ദിവസത്തെ ധ്യാനം വിഗനിൽ നടക്കും. ഓരോ വിശ്വാസികൾക്കും തങ്ങളുടെ ആത്മീയ ജീവിതത്തെ പരിശോധിക്കാനും സ്വന്തം ജീവിതത്തിൽ ദൈവം ആഗ്രഹിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയാനും അങ്ങനെ ക്രിസ്തുവിൽ അധിഷ്ഠിതമായ കുടുംബ ജീവിതം ക്രമപ്പെടുത്തുവാനും ഉതകുന്ന രീതിയിലാണ് ഈ ധ്യാനം  ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

മാർച്ച് 26 , 27 , 28 (വ്യാഴം വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ മുഴുവൻ സമയവും ധ്യാനത്തിൽ പങ്കെടുക്കാൻ ഓരോരുത്തരും തങ്ങളുടെ ജോലിയും അവധിയും മുൻകൂട്ടി ക്രമീകരിക്കാൻ ഓർമ്മപ്പെടുത്തുന്നതോടൊപ്പം ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാ വ്യക്തികളെയും കുടുംബങ്ങളെയും കുട്ടികളെയും പ്രത്യേകമായി ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : സാലസ് : 075 3381 8673, നീന : 074 6083 9496