ലണ്ടൻ: വൈവാഹിക കൂദാശാ കർമങ്ങൾ പുനരർപ്പണം നടത്തി വീണ്ടും ആശീർവദിക്കുക വഴി സ്വന്തം ജീവിതാന്തസിനോടു കൂടുതൽ ചേർന്നുനിൽക്കുവാൻ സെഹിയോൻ യുകെ ടീം വെയിൽസിലെ കെഫൻലീ പാർക്കിൽ ദമ്പതി ധ്യാനം നടത്തുന്നു.

ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ മെയ്‌ 30 മുതൽ ജൂൺ രണ്ടു വരെ നടക്കുന്ന ധ്യാനത്തിൽ കുടുംബജീവിതത്തിലെ വിവിധ തലങ്ങളെപ്പറ്റി വൈദികർ, പ്രശസ്ത വചനപ്രഘോഷകർ, ഡോക്ടർമാർ, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ക്ലാസുകൾ, അനുഭവ സാക്ഷ്യങ്ങൾ, കുട്ടികൾക്കുവേണ്ടിയുള്ള പ്രത്യേക ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കും. കുമ്പസാരം, സ്പിരിച്വൽ ഷെയറിങ് എന്നിവയ്ക്കും സൗകര്യമുണ്ട്.

വിവരങ്ങൾക്ക്: ടോമി 07737935424, ബെർളി 07825750356, www.sehionuk.org

വിലാസം: കെഫൻലീ പാർക്ക്, മിഡ് വെയിൽസ്, SY 16 4AJ.