ലിമെറിക്ക് സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'നിത്യജീവൻ ബൈബിൾ കൺവെൻഷൻ 2017' ന് ലിമെറിക്ക് , പാട്രിക്സ്വെൽ റേസ്‌കോഴ്സ് ഓഡിറ്റിറിയത്തിൽ തുടക്കമായി. ലിമെറിക്ക് രൂപതാ ബിഷപ്പ് മാർ ബ്രെണ്ടൻ ലീഹീ കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയും സന്ദേശം നൽകുകയും ചെയ്തു.

ബൈബിൾ കൺവെൻഷൻ നയിക്കുന്നത് തൃശൂർ യെരുശലേം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ ഫാ.ഡേവിസ് പട്ടത്തിലും സംഘവും ആണ് . 22,23,24 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കൺവെൻഷൻ നടക്കുന്നത്.കൺവെൻഷനോടനുബന്ധിച്ച് സ്പിരിച്വൽ ഷെയറിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .സെഹിയോൻ മിനിസ്ട്രി യു.ക്കെ യുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള ധ്യാനവും നടക്കുന്നു.

നൂറു കണക്കിനാളുകൾ പങ്കെടുത്തുകൊണ്ടിരിക്കുന്ന ബൈബിൾ കൺവെൻഷനിൽ പങ്കുചേർന്നുആത്മീയമായ ഉണർവും ചൈതന്യവും പ്രാപിക്കുന്നതിലേക്കായി ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ഫാ.റോബിൻ തോമസ് (0894333124),
ബിജു തോമസ് ചെത്തിപ്പുഴ (0877650280),
ജോജോ ദേവസി(0877620925),
യാക്കോബ് മണവാളൻ (0874100153) എന്നിവരുമായി ബന്ധപ്പെടുക .