ഒർലാന്റോ: അസംബ്ലീസ് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സൂപ്രണ്ടും സുവിശേഷ പ്രഭാഷകനും ദൈവവചന പണ്ഡിതനുമായ പാസ്റ്റർ ടി.ജെ ശാമുവേൽ ഫ്‌ലോറഡയിൽ ദൈവവചനം പ്രസംഗിക്കുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഫ്‌ലോറിഡയിലെ പ്രമൂ സഭകളിലൊന്നായ ഒർലാന്റോ ഐ.പി.സി സഭയിൽ (11551 State Road 535, Orlando, Florida 32836) ഗസ്റ്റ് 17 മുതൽ 22 വരെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന തിരുവചന യോഗങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും.
              എല്ലാ ദിവസവും വൈകിട്ട് 7നും പൊതുയോഗം ആരംഭിക്കും. ഗാനശുശ്രൂഷയ്ക്ക് ഐ.പി.സി ചർച്ച് ക്വയർ നേത്രുത്വം നൽകും. ഒർലാന്റോയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികൾ ക്കേവർക്കും അനുഗ്രഹകരമായ ഈ ദേവാലയത്തിൽ, ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അമേരിക്കയുടെ വിവിധ നഗരത്തിൽ നിന്നും കുടിയേറിയ ധാരാളം കുടുംബങ്ങൾ സഭാരാധനയിൽ സംബന്ധിച്ചുവരുന്നു. സീനിയർ ശുശ്രൂഷകനായി റവ. ജേക്കബ് മാത്യൂ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :  ബ്രദർ  തോമസ് ചാക്കോ : 407 484 0032