തിരുവനന്തപുരം: ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരാണ് നടി രേവതിയുടേത്. അഭിനയത്തിന് പുറമേ സംവിധാനത്തിലും ശോഭിച്ച വ്യക്തിത്വം. രേവതി അഭിനയിച്ച കഥാപാത്രങ്ങൾ മലയാളികളുടെ മനസിൽ ഇപ്പോഴും മായാതെ നിലനിൽക്കുന്നു. എന്നാൽ അധികമാർക്കും നടി രേവതിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിവില്ല. ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് വളരെ കുറച്ചു കാലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇവർ രണ്ടു പേരും വേർ പിരിഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ജീവിതത്തിൽ കൂട്ടായി ഒരു കുട്ടിയെ കൂടി ലഭിച്ച സന്തോഷത്തിലാണ് നടി.

കഴിഞ്ഞ നാലു വർഷം മുൻപാണ് രേവതിയുടെ ജീവിതത്തിൽ പുതിയൊരു അതിഥി എത്തിയത്. മകൾ മാഹി. താരത്തിന്റെ ജീവിതത്തിലെ എല്ലാമാണ് മാഹി. ഇപ്പോൾ രേവതിക്ക് പറയാൻ അവളുടെ സ്നേഹത്തെ കുറിച്ചും അമ്മ റോളിനെ കുറിച്ചുമാണ്. ഒരു അഭിമുഖത്തിൽ രേവതി മനസു തുറന്നു പറയുകയും ചെയ്തു.

കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ തനിക്ക് ലഭിച്ചത്. കുറെ നാളുകളായി ദത്തെടുക്കുന്നതിനെ കുറിച്ചു ആലോചിച്ചിരുന്നു. പിന്നീട് ഒരു ഡോണറുമെടുത്ത് ഐവി എഫ് ചെയ്യുന്നതാവും നല്ലത് എന്ന് തോന്നി. പിന്നീടുള്ള യാത്രയിൽ താനും മാഹിയും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ വരവോടു കൂടി ജീവിതത്തിലെ പ്രയാസങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. അവൾ വളർന്നു വരുകയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങലിലും തന്റെ ജനത്തെ കുറിച്ചു അവളോട് പറയണമെന്നുണ്ട്. എന്നാൽ ആ സത്യങ്ങൾ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നാൽ തന്റെ അമ്മ പറയാറുണ്ട്. മോൾ വളർന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കുമെന്നു. എന്നാൽ അങ്ങനെ തന്നെയാകട്ടെ എന്ന് താനും കരുതി.

സിംഗിൾ പാരന്റ് എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അവളുടെ കൂട്ടുകാർ തന്റെ അച്ഛനെ കുറിച്ചു ചോദിക്കും. അപ്പോൾ എനിക്ക് 'ഡാഡി താത്ത' ഉണ്ടെന്നാണ് പറയുന്നത്. എന്റെ അച്ഛനേയാണ് അവൾ അങ്ങനെ വിളിക്കുന്നത്. മാഹിയെ വളർത്താൻ എന്റെ മാതാപിതാക്കൽ ഉൾപ്പെടെയുള്ളവർ എന്നെ സഹായിക്കുന്നുണ്ട്. എന്തു കാര്യത്തിനു സഹായവുമായി കൂടെ അനിയത്തിയുണ്ട്. അവർ എല്ലാവരും മാഹിയെ എന്റെ മകളായി തന്നെയാണ് കാണുന്നത്.