സ്ലാമിക കലീഫത്ത് പറഞ്ഞ് മോഹിപ്പിച്ച് വശീകരിച്ച് ഐസിസുകാർ സിറിയയിലേക്ക് കൊണ്ടു പോയ പെൺകുട്ടികൾ അനുഭവിച്ചത് അതീവ നരകയാതനകളായിരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാൻ തോക്കെടുത്ത് പോരാടാൻ അവസരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിച്ചിട്ടായിരുന്നു മിക്ക പെൺകുട്ടികളെയും സിറിയയിലേക്ക് കൊണ്ടു പോയിരുന്നത്. എന്നാൽ ഇവിടെയെത്തിയപ്പോഴാണ് തങ്ങൾ ഐസിസ് ഭീകരരുടെ ലൈംഗിക മോഹം തീർക്കാനുള്ള വെറും ഉപകരണങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവുണ്ടായിരുന്നതെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട നിരവധി പെൺകുട്ടികളും യുവതികളും വെളിപ്പെടുത്തുന്നു. ഇവരുടെ രോദനം ഇപ്പോൾ പുറംലോകമറിയുകയാണ്.

സിറിയയിലെയും ഇറാഖിലെയും ഐസിസിന് കാലിടറാൻ തുടങ്ങിയതോടെ ഇവിടങ്ങളിൽ നിന്നും നിരവധി യുവതികൾ മനുഷ്യക്കടത്തുകാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഐസിസിന്റെ പ്രഖ്യാപിത തലസ്ഥാനമായിരുന്ന സിറിയയിലെ റാഖയ്ക്ക് 30 മൈൽ വടക്ക് മാറിയുള്ള അഭയാർത്ഥി ക്യാമ്പിൽ ഇത്തരത്തിലുള്ള നിരവധി യുവതികളും അവരുടെ കുട്ടികളും തമ്പടിച്ചിട്ടുണ്ട്. ഐസിസുകാരുടെ മുൻ ഭാര്യമാരും വിധവകളുമാണിവർ. വിവിധ രാജ്യങ്ങളിൽ നിന്നും ഇവരെ ജിഹാദ് സ്വപ്‌നം പറഞ്ഞ് മോഹിപ്പിച്ച് ഐസിസ് താവളങ്ങളിലെത്തിക്കുകയായിരുന്നു.

ഇത്തരത്തിൽ ഐസിസ് കെണിയിൽ അകപ്പെട്ട് പോയ ഒരു യുവതിയണ് ഫ്രാൻസിലെ മോന്റ്‌പെല്ലിയറിൽ നിന്നുമുള്ള സയ്ദ. എന്നാൽ നിലവിൽ 14 മാസം പ്രായമുള്ള തന്റെ മകനൊപ്പം എങ്ങനെയെങ്കിലും യൂറോപ്പിലെത്തിയാൽ മതിയെന്ന ആഗ്രഹത്തിലാണീ യുവതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നല്ലൊരു ജിഹാദി ഭർത്താവിനൊപ്പം മികച്ച ജീവിതം വാഗ്ദാനം ചെയ്ത് മോഹിപ്പിച്ചാണ് തന്നെ സിറിയയിൽ എത്തിച്ചിരുന്നതെന്ന് സയ്ദ ഓർക്കുന്നു. എന്നാൽ തന്നെയും നിരവധി യുവതികളെയും ഫീമെയിൽ ഡോർമിറ്ററികളിലെ മോശപ്പെട്ട സാഹചര്യങ്ങളിലായിരുന്നു താമസിപ്പിച്ചിരുന്നതെന്ന് ഇവർ വെളിപ്പെടുത്തുന്നു.

ഇവിടെ സ്ത്രീകൾ തമ്മിൽ അതിജീവനത്തിനായി കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. ഇതിന് പുറമെ ലൈംഗിക ദാഹം തീർക്കാൻ ഇവിടെ ജിഹാദികൾ എപ്പോഴുമെത്തി പീഡനം പ തിവാണെന്നും സയ്ദ വെളിപ്പെടുത്തുന്നു. ഓരോ സമയത്തും എത്തുന്ന ഭീകരരെ ലൈംഗികമായി സംതൃപ്തിപ്പെടുത്താൻ തന്നെപ്പോലുള്ള യുവതികൾ പാടുപെട്ടിരുന്നുവെന്നും സയ്ദ പറയുന്നു. അവസാനം ഇവിടെ നിന്നും രക്ഷപ്പെടുന്നതിനായി സയ്ദ മനുഷ്യക്കടത്തുകാർക്ക് 4600 പൗണ്ട് നൽകിയിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവരുടെ ഭർത്താവ് കൊല്ലപ്പെടുകയുമായിരുന്നു.

തന്റെ ഫ്രാൻസിലെ പഴയ ജീവിതത്തെ കൊതിയോടെയാണ് ഈ യുവതി ഓർക്കുന്നത്. താൻ ജീൻസ് ധരിക്കാനും മെയ്‌ക്കപ്പിടാനും കൊതിക്കുന്നുവെന്ന് ഇവർ സമ്മതിക്കുന്നുമുണ്ട്. ജിഹാദി താവളത്തിലുള്ള ഒരു സ്ത്രീയെ ആറ് പ്രാവശ്യം ഡിവോഴ്‌സ് ചെയ്തിരുന്നുവെന്നും അവസാനം ജിഹാദി കോടതി അവരെ ഇല്ലാതാക്കാൻ വിധി പുറപ്പെടുവിച്ചിരുന്നുവെന്നും യുവതികൾ വെളിപ്പെടുത്തുന്നു. ജിഹാദികളെ വിവാഹം ചെയ്ത് ജീവിതം മുടിക്കാൻ ഇഷ്ടമിലാതിരുന്ന മൂന്ന് ഇന്തോനേഷ്യൻ സഹോദരിമാരായ റഹ്മ, ഫിന, നൂർ എന്നിവരും ഐസിസ് താവളത്തിലെത്തിയ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തുന്നു.

ശുദ്ധരായ മുസ്ലിം പുരുഷന്മാരെ വിവാഹം കഴിക്കാനുള്ള മോഹത്താൽ ഐസിസ് താവളത്തിലെത്താൻ വൻ തുക ചെലവഴിച്ച സഹോദരിമാരാണിവർ. എന്നാൽ ജിഹാദികൾ തങ്ങളെ വെറും ലൈംഗിക ഉപകരണങ്ങൾ മാത്രമായിട്ടാണ് കണ്ടതെന്നും ഇവർ വെളിപ്പെടുത്തുന്നു. ദി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസ് യുസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോട് കൂടി റാഖ പിടിച്ചെടുക്കുന്നതിനുള്ള നീക്കം ജൂൺ ആറിന് ആരംഭിച്ചിരുന്നു. തുടർന്ന് നഗരത്തിന്റെ നിരവധി പ്രദേശങ്ങൾ ഇവർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെ തുടർന്ന് ഐസിസ് താവളങ്ങളിലുള്ള നിരവധി സ്ത്രീ അടിമകൾ രക്ഷപ്പെടുന്ന പ്രവണത വർധിച്ചിട്ടുമുണ്ട്.അവരിൽ നിന്നും കൂടുതൽ വെളിപ്പെടുത്തലുകൾ വൈകാതെ പുറത്ത് വരുമെന്ന പ്രതീക്ഷയും ശക്തമാണ്.