- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾ കാർ നിർത്തിയതിന് പിന്നാലെ തോക്ക് ചൂണ്ടി ഒരാൾ ഓടി എത്തിയാൽ എങ്ങനെ രക്ഷപ്പെടാൻ സാധിക്കും..? നിമിഷനേരം കൊണ്ട് കാർ റിവേഴ്‌സ് എടുത്ത് തോക്കുധാരിയിൽ നിന്നും രക്ഷപ്പെടുന്ന യുവതിയുടെ വീഡിയോ കാണാം
തിരക്കിട്ട് എവിടെയെങ്കിലും പോകാൻ വേണ്ടി നിങ്ങൾ കാർ നിർത്തി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ പിന്നാലെ തോക്ക് ചൂണ്ടി ഒരാൾ എത്തിയാൽ എന്തായിരിക്കും അവസ്ഥ...? മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിൽ ആരുമൊന്ന് പതറിപ്പോകുമെന്നുറപ്പാണ്. എന്നാൽ നോർത്ത്ഈസ്‌റ്റേൺ സൗത്ത് ആഫ്രിക്കയിലെ ഗൗടെൻഗ് പ്രവിശ്യയിലെ ജോഹന്നാസ് ബെർഗിലെ മിഡ്രാൻഡിലുള്ള അനെല്ലെ ഹിൽസ് എന്ന യുവതിയും ഭർത്താവ് റോഗെർ ഹിൽസും ഇത്തരമൊരു നിർണായ സന്ദർഭത്തിൽ യുക്തിപൂർവം രക്ഷപ്പെട്ടത് ആർക്കും മാതൃകയാക്കാവുന്നതാണ്. കാർ നിർത്തി പുറത്തിറങ്ങാനൊരുങ്ങവെ തോക്ക് ചൂണ്ടി ഒരാൾ തങ്ങൾക്ക് നേരെ വരുന്നത് കണ്ട യുവതിയുടെ ഭർത്താവ് തന്ത്രപൂർവം കാർ റിവേഴ്‌സ് എടുത്ത് തോക്കുധാരിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ഇവരുടെ കാർ തട്ടിയെടുക്കുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. തങ്ങളുടെ വൈറ്റ് റേഞ്ച് റോവറിൽ എവിടെയോ പോയി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു ദമ്പതികൾ. പൊടുന്നനെയാണ് ഗോൾഡ് സി ക്ലാസ് മെർസിഡെസ് ബെൻസ് അവർക്ക് പിന്
തിരക്കിട്ട് എവിടെയെങ്കിലും പോകാൻ വേണ്ടി നിങ്ങൾ കാർ നിർത്തി പുറത്തിറങ്ങാനൊരുങ്ങുമ്പോൾ പിന്നാലെ തോക്ക് ചൂണ്ടി ഒരാൾ എത്തിയാൽ എന്തായിരിക്കും അവസ്ഥ...? മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിൽ ആരുമൊന്ന് പതറിപ്പോകുമെന്നുറപ്പാണ്. എന്നാൽ നോർത്ത്ഈസ്‌റ്റേൺ സൗത്ത് ആഫ്രിക്കയിലെ ഗൗടെൻഗ് പ്രവിശ്യയിലെ ജോഹന്നാസ് ബെർഗിലെ മിഡ്രാൻഡിലുള്ള അനെല്ലെ ഹിൽസ് എന്ന യുവതിയും ഭർത്താവ് റോഗെർ ഹിൽസും ഇത്തരമൊരു നിർണായ സന്ദർഭത്തിൽ യുക്തിപൂർവം രക്ഷപ്പെട്ടത് ആർക്കും മാതൃകയാക്കാവുന്നതാണ്. കാർ നിർത്തി പുറത്തിറങ്ങാനൊരുങ്ങവെ തോക്ക് ചൂണ്ടി ഒരാൾ തങ്ങൾക്ക് നേരെ വരുന്നത് കണ്ട യുവതിയുടെ ഭർത്താവ് തന്ത്രപൂർവം കാർ റിവേഴ്‌സ് എടുത്ത് തോക്കുധാരിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഇവരുടെ കാർ തട്ടിയെടുക്കുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നും സൂചനയുണ്ട്. തങ്ങളുടെ വൈറ്റ് റേഞ്ച് റോവറിൽ എവിടെയോ പോയി വീട്ടിലേക്ക് തിരിച്ചെത്തിയതായിരുന്നു ദമ്പതികൾ. പൊടുന്നനെയാണ് ഗോൾഡ് സി ക്ലാസ് മെർസിഡെസ് ബെൻസ് അവർക്ക് പിന്നാലെ കുതിച്ചെത്തി അതിൽ നിന്നും തോക്ക് ധാരി പുറത്തിറങ്ങിയിരുന്നത്. തോക്കുധാരി വരുമ്പോഴേക്കും യുവതി തന്റെ നായയുമായി പുറത്തിറങ്ങിയിരുന്നുവെങ്കിലും അപകടം മണത്തറിഞ്ഞ അവർ പൊടുന്നനെ കാറിലേക്ക് കയറുകയും ഭർത്താവ് അതിവേഗതയിൽ കാർ റിവേഴ്‌സ് എടുക്കുകയുമായിരുന്നു.
റോഡിലേക്കായിരുന്നു ഇവർ വണ്ടി റിവേഴ്‌സെടുത്തത്. തങ്ങൾ വന്ന കാർ വീണ്ടും എന്തിനാണ് പുറത്തേക്ക് പോകുന്നതെന്നറിയാതെ നോക്കി നിൽക്കുന്ന അവരുടെ വളർത്തുനായയെയും വീഡിയോയിൽ കാണാം. ദമ്പതികളുടെ സെക്യൂരിറ്റി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്. യുവതി തന്റെ സോഷ്യൽ മീഡിയ പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ രക്ഷിച്ച ഭർത്താവിന്റെ സമയോചിതമായ നടപടിക്ക് അവർ നന്ദി പറയുകയും ചെയ്യുന്നു. ദൈവത്തിന്റെ സുരക്ഷ അതിശയിപ്പിക്കുന്നതാണെന്നും അവർ കുറിക്കുന്നു. ഈ വീഡിയോ 5000 പേർ ഷെയർ ചെയ്തിട്ടുണ്ട്. ഈ സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല.