- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല പുനഃപരിശോധന ഹർജി എപ്പോൾ പരിഗണിക്കുമെന്ന് തീരുമാനിക്കുന്നത് നാളെ; നടപടി പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്; മൊത്തം 19 പുനപരിശോധന ഹർജികൾ; ദേവസ്വം ബോർഡ് - മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയിൽ പന്തളം കൊട്ടാരത്തിന്റെ നിലപാടും ചർച്ച ചെയ്യും; റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ബോർഡിന്റെ അന്തിമ തീരുമാനവും നാളെ
ഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.19 പുനഃപരിശോധാ ഹർജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്.ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അതേ സമയം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ തീരുമാനം നാളെ കൈക്കൊള്ളും. ഇന്ന് മുഖ്യമന്ത്രിയുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ ചര#ച്ച നടത്തുന്നുണ്ട്. ക്ഷേത്രം ദേവസ്വം ബോർഡിൽ നിന്ന് തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് പന്തളം രാജ കൊട്ടാരം നടത്തുന്ന പ്രസ്താവനകളും നടപടികളും മുഖ്യമന്ത്രിയുമായി ബോർഡ് പ്രസിഡന്റ് ചർച്ച നടത്തും

ഡൽഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.19 പുനഃപരിശോധാ ഹർജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്.ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ദർശനത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
അതേ സമയം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ തീരുമാനം നാളെ കൈക്കൊള്ളും. ഇന്ന് മുഖ്യമന്ത്രിയുമായി ദേവസ്വം ബോർഡ് പ്രതിനിധികൾ ചര#ച്ച നടത്തുന്നുണ്ട്. ക്ഷേത്രം ദേവസ്വം ബോർഡിൽ നിന്ന് തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട് പന്തളം രാജ കൊട്ടാരം നടത്തുന്ന പ്രസ്താവനകളും നടപടികളും മുഖ്യമന്ത്രിയുമായി ബോർഡ് പ്രസിഡന്റ് ചർച്ച നടത്തും

