മസ്‌ക്കറ്റ്: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത. പുതുക്കിയ ഇന്ധന വില നാളെ പ്രഖ്യാപിക്കും. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

ജൂലൈ മാസത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 180 ബൈസയായിരുന്നു നിരക്ക്. റെഗുലർ പെട്രോളിന് 170 ബൈസയും ഡീസലിന് 188 ബൈസയുമായിരുന്നു വില. അതേസമയം MOGAS 91 ഗ്രേഡ് ഓഗസ്റ്റ് ഒന്നു മുതൽ ഫ്യൂവൽ സ്റ്റേഷനുകളിൽ ലഭ്യമായിത്തുടങ്ങുമെന്ന് മിനിസ്ട്രി ഓഫ് ഓയിൽ ആൻഡ് ഗ്യാസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓർപ്പിക് പോലെയുള്ള മറ്റു വിപണികൾ ഇതേ സമയത്ത് തന്നെ പുതിയ ഗ്രേഡ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.