സ്‌കത്ത്  നഗരസഭയ്ക്കു കീഴിലെ വിവിധ സ്ഥലങ്ങളിൽ പാർക്കിങ് നിരക്ക് ഉയർത്തി. പുതിയനിരക്ക് ഞായറാഴ്ച പ്രാബല്യത്തിൽ വരും. 30 മിനിറ്റിന് 50 ബൈസയിൽ നിന്ന് 100 ബൈസയായാണ് ഉയർത്തിയത്.

നോർത്ത് ഗുബ്ര, ഖുറം, അൽ ഖുവൈർ, അൽ ഖൂദ് സൂഖ്, വാദി കബീർ ഫ്രൈഡെ മാർക്കറ്റ്, വാദി കബീർ, മത്ര എന്നിവിടങ്ങളിലാണു വർധിപ്പിച്ച നിരക്ക് ഈടാക്കുക. നിയമം ലംഘിക്കുന്നവരിൽ നിന്ന് പത്ത് റിയാൽ പിഴ ഈടാക്കും.

പിഴ മൂന്ന് റിയാലിൽ നിന്ന് പത്ത് റിയാലാക്കി സെപ്റ്റംബർ നാലിനാണ് ഉയർത്തിയത്. ഇതിനു പുറമെ കൂടുതൽ സ്ഥലങ്ങളിൽ പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കാനും മസ്‌കത്ത് നഗരസഭ തീരുമാനിച്ചു. നോർത്ത് ഗുബ്ര, അൽ ഖുവൈർ, ഖുറം കൊമേഴ്സ്യൽ ഡിസ്ട്രിക്റ്റ്, അൽ ഖൂദ് കൊമേഴ്സ്യ ഏരിയ, വാദി കബീർ സീബ് മാർക്കറ്റ്, മത്രയിൽ ഖുബ്റ ബിസിനസ് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലാണ് പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കുക