- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
റിവൈവ് സംഗീത ആൽബം പ്രകാശനം നിർവഹിച്ചു
ഷാർജ: ജോജോ അലക്‌സാണ്ടർ രചന നിർവഹിച്ച് ജോർജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആൽബം ' റിവൈവ് ' പ്രകാശനം ചെയ്തു. അലക്‌സ് വർഗീസ് സംവിധാനം ചെയ്ത സംഭാഷണത്തോട് കൂടിയ ഈ സംഗീത ആൽബത്തിന്റെ വീഡിയോഗ്രഫിയും എഡിറ്റിങ്ങും റീയാസ് ടൈം പാസ് നിർവ്വഹിച്ചിരിക്കുന്നു. മരിയ ബ
ഷാർജ: ജോജോ അലക്‌സാണ്ടർ രചന നിർവഹിച്ച് ജോർജ് മാത്യു ചെറിയത്ത് സംഗീതം നല്കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയർ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആൽബം ' റിവൈവ് ' പ്രകാശനം ചെയ്തു. അലക്‌സ് വർഗീസ് സംവിധാനം ചെയ്ത സംഭാഷണത്തോട് കൂടിയ ഈ സംഗീത ആൽബത്തിന്റെ വീഡിയോഗ്രഫിയും എഡിറ്റിങ്ങും റീയാസ് ടൈം പാസ് നിർവ്വഹിച്ചിരിക്കുന്നു. മരിയ ബിനോയും, സൂസൻ ബിജു വർഗീസും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഷാർജ വൈ.എം.സി.എ. യുടെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വച്ച വൈ.എം.സി.എ. ഷാർജ യൂണിറ്റ് പ്രസിഡന്റ് കുര്യൻ തോമസ്, ദുബൈ യൂണിറ്റ് പ്രസിഡന്റ് മനോജ് ജോർജിന് സിഡി നല്കിയാണ് പ്രകാശനം നിർവഹിച്ചത്. വൈ.എം.സി.എ. നാഷണൽ പ്രതിനിധി സാജൻ വേളൂർ, സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, ജോർജ് മാത്യു ചെറിയത്ത്, അലക്‌സ് വർഗീസ്, ജിജോ കളീക്കൽ, വൈ.എം.സി.എ. ഷാർജ യൂണിറ്റ് സെക്രട്ടറി ജോർജ് ജെയിംസ്, മരിയ സൂസൻ ബിനോ തുടങ്ങിയവർ സംബന്ധിച്ചു.