- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ കാൻസറിനെയും തോൽപിച്ച് ശാസ്ത്രലോകം; കാൻസർ കോശങ്ങളെയും ട്യൂമറിനെയും ആക്രമിച്ചുകൊല്ലുന്ന മരുന്ന് കണ്ടെത്തി; കീമോത്തെറാപ്പിക്ക് ശേഷമുള്ള ഏറ്റവും വലിയ കണ്ടുപിടിത്തം
മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാൻസർ രോഗം. കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവർഷത്തിനുള്ളിൽ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കീമോത്തെറാപ്പിക്ക് ശേഷം കാൻസർ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെയ്‌പ്പാകും ഇത്. കാൻസർ ബാധിക്
മനുഷ്യവംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാൻസർ രോഗം. കോടിക്കണക്കിന് മനുഷ്യരെ ഇതിനകം കൊന്നൊടുക്കിയ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ചികിത്സ അഞ്ചുവർഷത്തിനുള്ളിൽ വ്യാപകമാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. കീമോത്തെറാപ്പിക്ക് ശേഷം കാൻസർ ചികിത്സയിലെ ഏറ്റവും ശ്രദ്ധേയമായ കാൽവെയ്‌പ്പാകും ഇത്.
കാൻസർ ബാധിക്കുന്ന കോശങ്ങളെയും ട്യൂമറുകളെയും ആക്രമിച്ച് കൊല്ലുവാൻ പാകത്തിൻ ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന ചികിത്സയാണിത്. ശ്വാസകോശ അർബുദത്തെയും തൊലിപ്പുറത്തുള്ള കാൻസറിനെയും നേരിടാൻ ഈ ചികിത്സാ രീതി ഫലപ്രദമാണെന്ന് ഗവേഷകർ പറയുന്നു.
ഏതാനും മാസം മാത്രം ആയുസ് കൽപിക്കപ്പെട്ട രോഗികളിലാണ് ഇമ്യൂണോത്തെറാപ്പിയെന്ന ചികിത്സ പരീക്ഷിച്ച് വിജയം കണ്ടത്. ഈ രോഗികളിൽ ഭൂരിഭാഗം പേരും ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്നു. കാൻസർ ശരീരത്തെ ആക്രമിക്കുന്നതുപോലെ, ക്യാൻസർ കോശങ്ങളെയും ട്യൂമറുകളെയും തിരികെആക്രമിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണിത്.
ശ്വാസകോശ അർബുദത്തിനും ത്വക് അർബുദത്തിനുമെന്ന പോലെ, കിഡ്‌നി, ബ്ലാഡർ, കഴുത്ത്, തല, എ്ന്നിവയെ ബാധിക്കുന്ന കാൻസറുകൾക്കും ഇമ്യൂണോത്തെറാപ്പി ഫലപ്രദമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഇതേവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങളാണ് ഷിക്കാഗോയിൽ നടക്കുന്ന ക്ലിനിക്കൽ ഓങ്കോളജി കോൺഫറൻസിൽ അവതരിപ്പിച്ചത്.
മരണം ഉറപ്പിച്ച രോഗികളെ ഇമ്യൂണോത്തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഉദാഹരണങ്ങൾ ഗവേഷകർ എടു്തുകാട്ടുന്നു. ഇത്തരത്തിൽ കാൻസർ മുക്തരായവരിൽ പലർക്കും പിന്നീട് യാതൊരു ചികിത്സയും ആവശ്യമില്ലെന്നും അവർ പറയുന്നു. മറ്റുപലർക്കും കുറച്ചുകാലത്തേയ്ക്ക് തുടർചികിത്സ ആവശ്യമായി വരും.
കാൻസർ ചികിത്സയിൽ ലോകം വളരെ വലിയ മുന്നേറ്റമാണ് ഇമ്യൂണോത്തെറാപ്പിയിലൂടെ നടത്തിയിരിക്കുന്നതെന്ന് ബ്രിട്ടനിലെ കാൻസർ റിസർച്ച് സെന്ററിലെ പ്രൊഫസ്സർ പീറ്റർ ജോൺസ് പറഞ്ഞു. ഇമ്ൂണോത്തെറാപ്പിയുടെ ഗുണഫലങ്ങൾ കൂടുതൽ കാലം നിലനിൽക്കുമെന്നതും ഈ ചികിത്സയെ വേറിട്ട് നിർത്തുന്നു. അഞ്ചുവർഷത്തിനുള്ളിൽ ഇത് പ്രായോഗിക തലത്തിലെത്തിക്കാമാവുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.