- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെന്നസിയിൽ ഇന്ത്യൻ വംശജൻ ഖണ്ഡു പട്ടേൽ വെടിയേറ്റ് മരിച്ചു
വൈറ്റ്‌ഹെവൻ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നിൽ ഏപ്രിൽ 24 നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വെശജനായ ഖണ്ടു പട്ടേൽ (56) കൊല്ലപ്പെട്ടു.ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേൽ.24 ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്റെ രണ്ടാം നിലയിൽ നിൽക്കുന്നതിനിടയിലാണ് എവിടെ നിന്നോ ചീറി വന്ന വെടിയുണ്ട പട്ടേലിന്റെ ജീവൻ അപഹരിച്ചത്. മാറിൽ വെടിയേറ്റ പട്ടേൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിന് നിരവധി ദൃക്‌സാക്ഷികൾ ഉണ്ടെങ്കിലും പൊലീസുമായി ഇവർ സഹകരിക്കുകയാണ്.മറ്റാരേയോ ഉന്നം വച്ചാണ് കാറിൽ എത്തിയ പ്രതികൾ വെടിയുതിർത്തതെന്നും പൊലീസ് കരുതുന്നു. സംഭവത്തിന് ശേഷം പ്രതികൾ നിസ്സാൻ മാക്‌സിമയിൽ കടന്നുകളഞ്ഞു. മേട്ടലിന് സമീപം നിരവധി കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. മുപ്പതോളം വെടിയോച്ച കേട്ടതായി ഒരു സ്ത്രീ പൊലീസിനെ അറിയിച്ചു.സംഭവത്തെ കുറിച്ച് സൂചന നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം സ്റ്റോപ്പേഴ്‌സിനെ 907 528 CASH എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
വൈറ്റ്‌ഹെവൻ (ടെന്നിസ്സി): ടെന്നിസ്സിയിലെ അമേരിക്കാസ് ബെസ്റ്റ് വാല്യു ഇന്നിൽ ഏപ്രിൽ 24 നുണ്ടായ വെടിവെപ്പിൽ ഇന്ത്യൻ വെശജനായ ഖണ്ടു പട്ടേൽ (56) കൊല്ലപ്പെട്ടു.ഇവിടെ ശുചീകരണ ജോലിക്കാരനായിരുന്നു പട്ടേൽ.24 ന് വൈകിട്ട് ജോലി കഴിഞ്ഞ ശേഷം മോട്ടലിന്റെ രണ്ടാം നിലയിൽ നിൽക്കുന്നതിനിടയിലാണ് എവിടെ നിന്നോ ചീറി വന്ന വെടിയുണ്ട പട്ടേലിന്റെ ജീവൻ അപഹരിച്ചത്.
മാറിൽ വെടിയേറ്റ പട്ടേൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിന് നിരവധി ദൃക്‌സാക്ഷികൾ ഉണ്ടെങ്കിലും പൊലീസുമായി ഇവർ സഹകരിക്കുകയാണ്.മറ്റാരേയോ ഉന്നം വച്ചാണ് കാറിൽ എത്തിയ പ്രതികൾ വെടിയുതിർത്തതെന്നും പൊലീസ് കരുതുന്നു. സംഭവത്തിന് ശേഷം പ്രതികൾ നിസ്സാൻ മാക്‌സിമയിൽ കടന്നുകളഞ്ഞു. മേട്ടലിന് സമീപം നിരവധി കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.
മുപ്പതോളം വെടിയോച്ച കേട്ടതായി ഒരു സ്ത്രീ പൊലീസിനെ അറിയിച്ചു.സംഭവത്തെ കുറിച്ച് സൂചന നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈം സ്റ്റോപ്പേഴ്‌സിനെ 907 528 CASH എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.