കാൻബറ: ലോക പ്രശസ്ത ക്രിസ്ത്യൻ സംഗീത ബാൻഡായ 'റെക്‌സ് ബാൻഡി'ന്റെ സംഗീത പരിപാടി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടക്കും. നവംബർ 10-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂൻബെയ്ൻ ബൈസന്റൈനാൽ ഓഡിറ്റോറിയത്തിലാണ് പരിപാടി . കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് വില്പന ഉത്ഘാടനം സീറോ മലബാർ മെൽബൺ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി നിർവഹിച്ചു. ഓ കോണർ സെന്റ്. ജോസഫ് പള്ളിയിൽ നടന്ന ചടങ്ങിൽ വിവിധ കുടുംബ കൂട്ടായ്മ ഭാരവാഹികൾ ടിക്കറ്റുകൾ ഏറ്റുവാങ്ങി. വികാരി ഫാ. മാത്യു കുന്നപ്പിള്ളി നേതൃത്വം നൽകി.

1990-ൽ കേരളത്തിൽ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ക്രിസ്തീയ സംഗീത ബാൻഡ് ഗ്രൂപ്പാണ് 'റെക്‌സ് ബാൻഡ്'.. ലോക പ്രസിദ്ധ കീബോർഡിസ്‌റ് സ്റ്റീഫൻ ദേവസി, പ്രസിദ്ധ സിനിമ സംഗീത സംവിധായകനും ഗായകനുമായ അൽഫോൻസ് ജോസഫ്, ബീന മനോജ്, ഷിൽട്ടൻ പിൻഹീറോ, ലിന്റ്റെൻ ബി. അറൂജ, ഹെക്ടർ ലൂയിസ്, എന്നിവരുടെ നേതൃത്വത്തിൽ 25- ഓളം കലാകാരന്മാരാണ് വേദിയിലെത്തുക. മനോജ് സണ്ണി (കോർഡിനേറ്റർ), മനോജ് ജോൺ ഡേവിഡ് (സൗണ്ട്), ആന്റണി മാത്യു (ഓർക്കസ്ട്ര), ടോമി ഡേവിഡ് (പെർക്കേഷൻ), ഉമേഷ്, ജയ്ബി, ജിപ്‌സൺ (കോറിയോഗ്രാഫേഴ്‌സ് ) എന്നിവരാണ് പിന്നണിയിൽ. . എല്ലാ രാജ്യക്കാർക്കും ഒരുപോലെ ആസ്വാദനം നൽകത്തക്ക രീതിയിൽ പ്രധാനമായും ഇംഗ്ലീഷിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സംഗീതം, ബാൻഡ്, ഡാൻസ്, ലൈറ്റ് ഷോ എന്നിവക്ക് പ്രാധാന്യം നൽകിയാണ് മൂന്നു മണിക്കൂർ നീളുന്ന പരിപാടി ഒരുക്കിയിരിക്കുന്നത്.ഇരുപതിലേറെ രാജ്യങ്ങളിലായി 3000-ൽ അധികം സ്റ്റേജ് ഷോകൾ നടത്തിയിട്ടുള്ള റെക്‌സ് ബാൻഡിന്റെ മൂന്നാമത് ഓസ്ട്രേല്യൻ പര്യടനമാണിത്. സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ എട്ടു കേന്ദ്രങ്ങളിൽ ഇത്തവണ 'റെക്‌സ് ബാൻഡ്' ക്രിസ്ത്യൻ മ്യൂസിക് ഷോ നടക്കും.

റെക്‌സ് ബാൻഡിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കാൻബറയിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. പരിപാടിയുടെ ടിക്കറ്റ് വില്പനക്കും പ്രചാരണത്തിനും വിപുലമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു മലയാളികളെ കൂടാതെ മറ്റു രാജ്യക്കാരും ഓസ്ട്രേലിയൻസും പരിപാടിയിൽ പങ്കെടുക്കുമെന്നതിനാൽ ടിക്കറ്റുകളുടെ ഓൺലൈൻ വില്പനയും ആരംഭിച്ചു. ടിക്കറ്റുകൾ www.trybooking.com/RLQA, www.stalphonsa.com.au എന്നീ വെബ്‌സൈറ്റുകൾ വഴി ലഭിക്കും. കൂടാതെ നേരിട്ടുള്ള ടിക്കറ്റു വില്പനക്കും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഫാ. മാത്യു കുന്നപ്പിള്ളിൽ (ഫോൺ: 0478059616), പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബെന്നി കണ്ണമ്പുഴ (ഫോൺ: 0469658968) എന്നിവരിൽ നിന്നും ലഭിക്കും.