.കാൻബറ: ലോക പ്രശസ്ത ക്രിസ്ത്യൻ സംഗീത ബാൻഡായ റെക്‌സ് ബാൻഡിന്റെ സംഗീത പരിപാടി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടക്കും. നവംബർ 10-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂൻബെയ്ൻ ബൈസന്റൈനാൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിലാണ് മെഗാ മ്യൂസിക് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

1990-ൽ കേരളത്തിൽ കൊച്ചി കേന്ദ്രമായി ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ബാൻഡ് ഗ്രൂപ്പാണ് 'റെക്‌സ് ബാൻഡ്'. ലോക സിനിമ സംഗീത ലോകത്തെ പ്രമുഖരടക്കം 25-ലേറെ കലാകാരന്മാർ അണിനിരക്കുന്ന സ്റ്റേജ് ഷോയാണിത്. ഇരുപതിലേറെ രാജ്യങ്ങളിലായി 3000-ൽ അധികം സ്റ്റേജ് ഷോകൾ നടത്തിയിട്ടുള്ള റെക്‌സ് ബാൻഡിന്റെ മൂന്നാമത് ഓസ്ട്രേല്യൻ പര്യടനമാണിത്. സീറോ മലബാർ മെൽബൺ രൂപതയുടെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ എട്ടു കേന്ദ്രങ്ങളിൽ ഇത്തവണ 'റെക്‌സ് ബാൻഡ്' ക്രിസ്ത്യൻ മ്യൂസിക് ഷോ നടക്കും.

റെക്‌സ് ബാൻഡിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി കാൻബറയിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ (ചെയർമാൻ), ജോയി പാലിയേക്കര (ജനറൽ കൺവീനർ), റെജി തോംസൺ (അഡൈ്വസർ), ട്രസ്റ്റിമാരായ സിജു ജോർജ് , ബെന്നി കണ്ണംമ്പുഴ, രാജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. കൂടുതൽ വിവരങ്ങൾ ഫാ. മാത്യു കുന്നപ്പിള്ളിൽ (ഫോൺ:0478059616), പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ബെന്നി കണ്ണമ്പുഴ (ഫോൺ:0469658968) എന്നിവരിൽ നിന്നും ലഭിക്കും.