ബ്രിസ്ബൻ: ലോക പ്രശസ്ത സംഗീത ബാൻഡായ റെക്‌സ് ബാൻഡിന്റെ സംഗീത പരിപാടി ബ്രിസ്ബൻ എഡ്മൺഡ് റൈസ് പെർഫോമിങ് സെന്ററിൽ നവംബർ 19 ന് നടക്കും, വൈകുന്നേരം 5.30 നാണ് പരിപാടി.

ബ്രിസ്ബൻ രൂപതാ ആർച്ച് ബിഷപ് മാർ മാർക്ക് കോൾറിഡ്ജ് ഉദ്ഘാടനം നിർവ്വഹിക്കും. ബ്രിസ്ബൻ സെന്റ് തോമസ് സീറോ മലബാർ ഇടവകയും സെന്റ് അൽഫോൻസാ ഇടവകയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു.

നോർത്ത് ഗ്രേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ച് ഫാ എബ്രഹാം കഴുന്നടിയിലും ഹോളണ്ട് പാർക്ക് സെന്റ് ജോക്കിൻസ് ദേവലായത്തിൽ വച്ച് ഫാ വർഗിസ് വാവോലിയും വില്പന നിർവ്വഹിച്ചു.

മെഗാ ഷോയുടെ കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ്പ് അവസരങ്ങൾക്കും ബന്ധപ്പെടുക: ഫാ വർഗീസ് വാവോലി: 0431748521, ഫാ എബ്രഹാം കഴുന്നടിയിൽ: 0401180633