ന്യൂ ജേഴ്‌സി: ജീസസ് യൂത്ത് മ്യൂസിക് ഔട്ട് റീച്ച് മിനിസ്ട്രിയായ റെക്‌സ്ബാൻഡ് സംഗീത സന്ധ്യ 16 ശനിയാഴ്‌ച്ച ന്യൂ ജേഴ്‌സിയിൽ ഹാക്കൻസാക്കിലുള്ള ബെർഗൻ അക്കാഡമിയിൽ വച്ച് നടത്തപ്പെടുന്നു.

ജീസസ് യൂത്ത് മ്യൂസിക് ഔട്ട് റീച്ച് മിനിസ്ട്രിയായ റെക്‌സ്ബാൻഡ് സംഗീത സന്ധ്യ- 2016 കാനഡയിൽ തുടക്കം കുറിച്ചു, കാനഡയിലെ ടൊറെന്റോയിലെ ഗ്ലോബൽ കിങ്ഡം ഹാളിലും ടൊറെന്റോയിലെ തന്നെ മീറ്റിങ് ഹൗസിലും തുടർന്ന്‌ന് ചിക്കാഗൊയിലെ കോപ്പർനിക്കസ് ഹാളിലും റെക്‌സ്ബാൻഡ് സംഗീതം അരങ്ങേറി.

ശനിയാഴ്‌ച്ച ന്യൂ ജേഴ്‌സിയിലെ ബെർഗൻ അക്കാഡമിയിൽ വച്ച് വൈകിട്ടു 6:30 ന് നടക്കാൻ പോകുന്ന റെക്‌സ്ബാൻഡ് സംഗീത സന്ധ്യയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മനുഷ്യ മനസ്സുകളെ ദൈവീക അനുഭവത്തിലേക്ക് നയിക്കാൻ റെക്‌സ്ബാൻഡിന്റെ സംഗീതത്തിനു കഴിഞ്ഞിട്ടുണ്ട്. ഏകദേശം 14 ഓളം കലാകാരന്മാരടങ്ങുന്ന റെക്‌സ്ബാൻഡ് വിവിധ തരത്തിലുള്ള സംഗീതാനുഭവം നൽകുന്നു. പോപ്പ്,റോക്ക്, റെഗ്ഗെ, ഇന്ത്യൻ ക്ലാസിക്, എതെനിക് ഫ്യൂഷൻ എന്നീ വിവിധ സംഗീത ശൈലികൾ റെക്‌സ്ബാൻഡിനെ മറ്റു ബാൻഡുകളിൽ നിന്നും വേറിട്ടതാക്കുന്നു.

പോളണ്ടിലെ ക്രാക്കോവിൽ വച്ച് നടക്കുവാൻ പോകുന്ന വേൾഡ് യൂത്ത് ഡേയിൽ 1.2 മില്ല്യൺ യുവജനങളുടെ മുൻപാകെ സംഗീതം അവതരിപ്പിക്കാൻ പോകുന്ന ആവേശത്തിലാണു റെക്‌സ്ബാൻഡ്. 2002-ൽ കാനഡയിൽ വച്ച് നടന്ന വേൾഡ് യൂത്ത് ഡേ മുതൽ തുടർന്നുള്ള ആറു വേൾഡ് യൂത്ത് ഡേകളിലും മെയിൻ സ്റ്റേജിൽ മ്യൂസിക് അവതരിപ്പിക്കുന്ന ഒരേ ഒരു ബാൻഡാണെന്ന ഒരു വിശേഷണവും റെക്‌സ്ബാൻഡിനുണ്ട്.

Venue : Bergen Academies Auditorium, 200 Hackensack Avenue, Hackensack, NJ 07601

ONLINE TICKETS AVAILABLE:
https://www.eventbrite.com/e/rexband-tour-of-america-north-east-region-tickets-25656459160?aff=efbneb

കൂടുതൽ വിവരങ്ങൾക്ക് : സജി സെബാസ്‌ററ്യൻ - 644-244-4258
മിലൻ ജോസ് - 516-816-1971
ബോബി വർഗീസ് -201-669-1477