- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാനിയയുടെ അടിവസ്ത്രം കാണുന്ന ചിത്രമിട്ട് ഷോർട്ട്ഫിലിം പ്രചരിപ്പിക്കാനുള്ള രാംഗോപാൽ വർമ്മയുടെ തന്ത്രം പാളി; സ്ത്രീലൈംഗികതയോടുള്ള സമൂഹത്തിന്റെ സമീപനത്തെ കുറ്റപ്പെടുത്തുന്ന വർമയുടെ ഇരട്ടത്താപ്പു പുറത്തുവന്നുവെന്ന സോഷ്യൽ മീഡിയ
മുംബൈ: 'എന്റെ മകൾക്ക് സണ്ണിലിയോൺ ആകണം(മേരി ബേട്ടി സണ്ണി ലിയോൺ ബൻനാ ചാഹ്തി ഹെ)' എന്ന ഹ്രസ്വചിത്രത്തിലൂടെ രാംഗോപാൽ വർമ ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. അച്ഛന് അസി. മാനേജരാകാമെങ്കിൽ എനിക്കു പോൺസ്റ്റാറും ആകാമെന്നു പറയുന്ന മകൾ ഇന്ത്യക്കാരുടെ സംസ്‌കാരത്തിലെയും കാഴ്ചപ്പാടിലെയും മാറ്റത്തിന്റെ പ്രതീകമാണെന്നു സംവിധായകൻ അവകാശപ്പെടുന്നു. രാംഗോപാൽ വർമ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഹ്രസ്വ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി രംഗോപാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ടെന്നീസ് താരം സാനിയ മിർസയുടെ ചിത്രമായിരുന്നു സംവിധായകൻ പോസ്റ്റ് ചെയ്തത്. അടിവസ്ത്രം കാണുന്ന സാനിയയുടെ ചിത്രം പോസ്റ്റ് ചെയ്ത സംവിധായകനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുകയാണ്. ചിത്രത്തോടൊപ്പം രാം ഗോപാലിന്റെ കുറിപ്പുമുണ്ടായിരുന്നു. 'ടെന്നീസ് കളിക്കാൻ മിടുക്കിയായ പെൺകുട്ടി അവളുടെ അച്ഛനോട് തന്റെ ആഗ്രഹം അറിയിച്ചു. എന്നാൽ അച്ഛൻ അതിന് അനുവദിച്ചില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ടി വരുമെന്നതിന
മുംബൈ: 'എന്റെ മകൾക്ക് സണ്ണിലിയോൺ ആകണം(മേരി ബേട്ടി സണ്ണി ലിയോൺ ബൻനാ ചാഹ്തി ഹെ)' എന്ന ഹ്രസ്വചിത്രത്തിലൂടെ രാംഗോപാൽ വർമ ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. അച്ഛന് അസി. മാനേജരാകാമെങ്കിൽ എനിക്കു പോൺസ്റ്റാറും ആകാമെന്നു പറയുന്ന മകൾ ഇന്ത്യക്കാരുടെ സംസ്‌കാരത്തിലെയും കാഴ്ചപ്പാടിലെയും മാറ്റത്തിന്റെ പ്രതീകമാണെന്നു സംവിധായകൻ അവകാശപ്പെടുന്നു.
രാംഗോപാൽ വർമ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഹ്രസ്വ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി രംഗോപാൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്. ടെന്നീസ് താരം സാനിയ മിർസയുടെ ചിത്രമായിരുന്നു സംവിധായകൻ പോസ്റ്റ് ചെയ്തത്. അടിവസ്ത്രം കാണുന്ന സാനിയയുടെ ചിത്രം പോസ്റ്റ് ചെയ്ത സംവിധായകനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിക്കുകയാണ്.
ചിത്രത്തോടൊപ്പം രാം ഗോപാലിന്റെ കുറിപ്പുമുണ്ടായിരുന്നു. 'ടെന്നീസ് കളിക്കാൻ മിടുക്കിയായ പെൺകുട്ടി അവളുടെ അച്ഛനോട് തന്റെ ആഗ്രഹം അറിയിച്ചു. എന്നാൽ അച്ഛൻ അതിന് അനുവദിച്ചില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ടി വരുമെന്നതിനാലായിരുന്നു അത്. പെൺകുട്ടിയുടെ ലൈംഗികതയെ അവൾക്കെതിരെ തന്നെ പ്രയോഗിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരെ തുറന്നു കാട്ടുകയാണ് എന്റെ ഹ്രസ്വ ചിത്രം.' എന്നായിരുന്നു രാംഗോപാൽ വർമ്മയുടെ കുറിപ്പ്.
കുറിപ്പിനൊപ്പം പോസ്റ്റു ചെയ്ത ചിത്രമാണ് വിവാദത്തിന് കാരണം. സാനിയയുടെ മത്സര സമയത്തുള്ള ചിത്രമായിരുന്നു അത്. ചിത്രത്തിൽ താരത്തിന്റെ ശരീരഭാഗങ്ങൾ കാണുന്നുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. സാനിയ ഇന്ത്യയ്ക്കു വേണ്ടി മത്സരിച്ച സമയത്തെ ചിത്രമാണിതെന്നും അല്ലാതെ പോസ് ചെയ്തല്ലെന്നും അതിനാൽ ഇത്തരം ആവശ്യങ്ങൾക്ക് ചിത്രം ഉപയോഗിക്കരുതെന്നുമാണ് കമന്റ്.
സ്ത്രീ ലൈംഗികതയോടുള്ള സമൂഹത്തിന്റെ സമീപനത്തെ വിമർശിക്കുന്നതാണ് രാംഗോപാൽ വർമയുടെ ഹ്രസ്വചിത്രം. ഇതിന്റെ പ്രചാണത്തിനായി ഉപയോഗിച്ച ചിത്രത്തിൽ സാനിയയുടെ അടിവസ്ത്രമടക്കം കാണാം. ഇത് സംവിധായകന്റെ ഇരട്ടത്താപ്പാണെന്നു വിമർശനങ്ങൾ ഉയരുന്നു.
'മേരി ബേട്ടി സണ്ണി ലിയോൺ ബൻനാ ചാഹ്തി ഹെ' എന്ന ഷോർട് ഫിലിം. അതിന്റെ പ്രമോഷനുവേണ്ടി സാനിയയുടെ ജീവിതത്തിലുണ്ടായ സംഭവത്തെക്കുറിച്ച് പറയുന്നതിൽ തെറ്റില്ല. എന്നാൽ സാനിയയുടെ ഈ ചിത്രം തന്നെ പോസ്റ്റ് ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് രാംഗോപാൽ വർമ ഉത്തരം പറഞ്ഞേ തീരൂ എന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.