- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിവൈഎഫ്ഐയെ നയിക്കാൻ ഇനി മുഹമ്മദ് റിയാസും അവോയ് മുഖർജിയും; കൊച്ചിയിലെ അഖിലേന്ത്യാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; റിയാസ് പ്രസിഡന്റാവുന്നത് എംബി രാജേഷ് മാറുന്ന ഒഴിവിലേക്ക്
കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറൽ സെക്രട്ടറിയായി അവോയ് മുഖർജിയേയും കൊച്ചിയിൽ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അഭോയ് മുഖർജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്. ബൽബീർ പരാശർ ആണ് ട്രഷറർ. നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് റിയാസ്. 2009 ൽ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു. പുതിയ ട്രഷററായ ബൽബീർ പരാശർ ഹിമാചൽ പ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റാണ്. ഞായറാഴ്ച വൈകീട്ട് മറൈൻഡ്രൈവിലെ ഫിഡെൽ കാസ്‌ട്രോ നഗറിൽ നടക്കുന്ന വൻ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എം ബി രാജേഷ്, അവോയ് മുഖർജി എ
കൊച്ചി: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറൽ സെക്രട്ടറിയായി അവോയ് മുഖർജിയേയും കൊച്ചിയിൽ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അഭോയ് മുഖർജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്‌സി ബിരുദ ധാരിയാണ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗമാണ്. ബൽബീർ പരാശർ ആണ് ട്രഷറർ.
നിലവിലെ പ്രസിഡന്റ് എം ബി രാജേഷ് എം പി സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് മുഹമ്മദ് റിയാസ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ് റിയാസ്. 2009 ൽ കോഴിക്കോട് നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചിരുന്നു. പുതിയ ട്രഷററായ ബൽബീർ പരാശർ ഹിമാചൽ പ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റാണ്.
ഞായറാഴ്ച വൈകീട്ട് മറൈൻഡ്രൈവിലെ ഫിഡെൽ കാസ്‌ട്രോ നഗറിൽ നടക്കുന്ന വൻ യുവജനറാലിയോടെ സമ്മേളനം സമാപിക്കും. മൂന്നു മണിക്ക് വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് പൊതുസമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, എം എ ബേബി, എം ബി രാജേഷ്, അവോയ് മുഖർജി എന്നിവർ സംസാരിക്കും.



