വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്‌കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം. പ്രവിശ്യയിലെ മുഴുവൻ സ്വകാര്യ, കമ്മ്യൂണിറ്റി, ഇന്റർനാഷണൽ സ്‌കൂളുകൾക്ക് റിയാദ് പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ വിദ്യാഭ്യാസ ഓഫീസ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ മുന്നറിയിപ്പ്.

മന്ത്രാലയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച മാനദണ്ധങ്ങളും വ്യവസ്ഥകളും മുഴുവൻ സ്‌കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നു. മന്ത്രാലയം നിശ്ചയിച്ച കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി നടപ്പാക്കുന്ന ഫീസ് വർദ്ധന നിർത്തലാക്കണം. നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ നടപടി നേരിടേണ്ടിവരുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി.ഫീസ് വർദ്ധനവ് വരുത്താൻ ആഗ്രഹിക്കുന്ന സ്വകാര്യ, ഇന്റർനാഷണൽ, വിദേശ സ്‌കൂളുകൾ ഇതിനായി ട്യൂഷൻ ഫീസ് പ്രോഗ്രാമിന് മന്ത്രാലയം നിശ്ചയിച്ച വെബ് പോർട്ടൽ 'https://fef.moe.gove.sa/Default.aspx' (https://fef.moe.gove.sa/Default.aspx) സന്ദർശിച്ച് അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി തേടി ഓൺലൈൻ വഴി സ്‌കൂളുകൾ നൽകുന്ന അപേക്ഷ ഇന്നലെ മുതൽ ആരംഭിച്ചു. മെയ് ആറ് വരെ അപേക്ഷ സ്വീക രിക്കും