- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ മറിച്ചു വിൽക്കാൻ ശ്രമം; വിറ്റ് കാശാക്കാൻ ശ്രമിച്ചത് ലോക് ഡൗൺ കാലത്ത് അധികം വന്ന 386 കിലോ അരി; ഹെഡ് മാസ്റ്റർ അടക്കം മൂന്ന് അദ്ധ്യാപകരെ സസ്പെന്റ് ചെയ്ത് മാനേജ്മെന്റ്
വയനാട്: സ്‌കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരിമറിച്ച് വിൽക്കാൻ ശ്രമിച്ച മൂന്ന് അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തു. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ സാബു പി ജോൺ, ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അദ്ധ്യാപിക ധന്യമോൾ, അദ്ധ്യാപകൻ അനീഷ് ജോർജ്ജ് എന്നിവരെയാണ് സ്‌കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്.
എ.ഇ.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി കല്ലോടി സെന്റ് ജോസഫ് യു.പി സ്‌കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരിയാണ് സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. 386 കിലോ അരിയാണ് കല്ലോടി സെന്റ് ജോസഫ് സ്‌കൂൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നാലാം മൈലിലെ വിൽക്കാൻ ശ്രമിച്ചത്. ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ വിൽക്കാനുള്ള ശ്രമം പുറത്തായതിന് പിന്നാലെ ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പരിശോധന നടത്താൻ ജില്ലാ കലക്ടർ അദീല അബ്ദുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.
നാട്ടുകാരാണ് ഇക്കാര്യം സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചത്. തുടർന്ന് അരി സിവിൽ സപ്ലൈസ് അധികൃതർ ഏറ്റെടുത്തു. ലോക്ഡൗൺ കാലത്ത് മിച്ചം വന്ന അരിയാണ് വിൽക്കാൻ ശ്രമിച്ചത്. മിച്ചം വരുന്ന അരി സമൂഹ അടുക്കളക്ക് നൽകാവുന്നതാണെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. സ്‌കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നും നടപടി എടുക്കണമെന്നും കാണിച്ച് എ.ഇ.ഒ , ഉപവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു