- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷക്കീല പോൺ താരമല്ല, അങ്ങനെ വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്; അഡൽട്ട് താരത്തെ മോശമായി ചിത്രീകരിക്കുന്നത് അഭിനേത്രിയെ അനാദരിക്കുന്നതിന് തുല്യമാണ്; സിനിമയിലെ പുരുഷ മേൽക്കോയ്മയ്ക്കെതിരെ ആഞ്ഞടിച്ച് റിച്ച ചദ്ദ; താൻ 'ഷക്കീലയാനുള്ള' തയ്യാറെടുപ്പിലാണെന്നും ആരാധകരോട് താരം
മുംബൈ: മാദകറാണി ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ റിച്ച ചദ്ദ നായികയാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് ദിവസങ്ങൾക്കകം സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് താരം. അഡൽട്ട് സിനിമാ താരത്തെ പോൺ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്നും അഡൾഡ് താരത്തെ മോശമായി ചിത്രീകരിക്കുന്നത് അഭിനേത്രിയെ അനാദരിക്കുന്നതിന് തുല്യമാണെന്നും റിച്ച തുറന്നടിച്ചു. തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ഐഎഎൻഎസ് എന്ന വാർത്താ ഏജൻസിയുമായി പങ്കുവയ്ക്കുന്നതിനിടെയാണ് റിച്ച അഭിപ്രായം തുറന്നു പറഞ്ഞത്. 'ഷക്കീലയായി' വേഷമിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് റിച്ച. ഷക്കീല എന്ന സിനിമയുടെ ടാഗ്ലൈൻ തന്നെ ' പോൺ താരമല്ല' എന്നാണ്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയുടെ ആരും കാണാത്ത ജീവിതമാണ് വരച്ചു കാട്ടുന്നതെന്നും റിച്ച കൂട്ടിച്ചേർത്തു. റിച്ചയുടെ വാക്കുകൾ ഇങ്ങനെ 'ഒരു അഡൾട് താരത്തെ പോൺ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡൾട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭ
മുംബൈ: മാദകറാണി ഷക്കീലയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ റിച്ച ചദ്ദ നായികയാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന് ദിവസങ്ങൾക്കകം സിനിമയിലെ പുരുഷ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് താരം. അഡൽട്ട് സിനിമാ താരത്തെ പോൺ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്നും അഡൾഡ് താരത്തെ മോശമായി ചിത്രീകരിക്കുന്നത് അഭിനേത്രിയെ അനാദരിക്കുന്നതിന് തുല്യമാണെന്നും റിച്ച തുറന്നടിച്ചു.
തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ഐഎഎൻഎസ് എന്ന വാർത്താ ഏജൻസിയുമായി പങ്കുവയ്ക്കുന്നതിനിടെയാണ് റിച്ച അഭിപ്രായം തുറന്നു പറഞ്ഞത്. 'ഷക്കീലയായി' വേഷമിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് റിച്ച. ഷക്കീല എന്ന സിനിമയുടെ ടാഗ്ലൈൻ തന്നെ ' പോൺ താരമല്ല' എന്നാണ്. ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയുടെ ആരും കാണാത്ത ജീവിതമാണ് വരച്ചു കാട്ടുന്നതെന്നും റിച്ച കൂട്ടിച്ചേർത്തു.
റിച്ചയുടെ വാക്കുകൾ ഇങ്ങനെ
'ഒരു അഡൾട് താരത്തെ പോൺ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്. അഡൾട് വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗമായ ഒരു അഭിനേത്രിയോട് അനാദരവ് കാണിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.
എന്നിട്ട് ആ ചിത്രങ്ങൾ തന്നെ നിങ്ങൾ ധാരാളം കാണുകയും ചെയ്യുന്നു. ആ ചിത്രങ്ങൾ പണം വാരുകയും ചെയ്യുന്നു. എന്ത് കാപട്യമാണിത്. ഇവിടെ ഒരു മാർക്കറ്റ് ഉള്ളതു കൊണ്ടാണ് അഡൾട് ചിത്രങ്ങൾ ഉണ്ടാകുന്നത്'.
'കരിയറിന്റെ ഉയരത്തിൽ നിന്നിരുന്നപ്പോൾ അവരെപ്പറ്റി ആളുകൾ എന്ത് പറഞ്ഞിരുന്നു എന്നതിനെക്കുറിച്ച് തർക്കിക്കാൻ നിൽക്കേണ്ട കാര്യമില്ല. ആളുകൾ അവരുടെ ചിത്രങ്ങൾ കണ്ടാണ് അവരെ പോൺ താരം എന്ന് വിളിച്ചത്.
എന്നാൽ അവർ അതല്ല. ഈ ചിത്രത്തിൽ ഒരു നടിയുടെ, അവരുടെ ജീവിതത്തിലെ ആരും കാണാത്ത യാത്രകളെക്കുറിച്ചാണ് പറയുന്നത്. അത് കണ്ടിട്ട് ആളുകൾ പറയട്ടെ, അവർക്ക് ആ ടാഗ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടോ എന്നും റിച്ച പറഞ്ഞു.