ലണ്ടൻ: ഐഎസ്എൽ ഇന്ത്യൻ ഫുട്‌ബോളിന് ഒരു ഗുണവും ചെയ്യില്ലെന്ന് ഇംഗ്ലീഷ് പ്രിമീയർ ലീഗ് മേധാവി പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഫ്രഞ്ചേസി ഘടന ഒരിക്കലും ലീഗിന്റെ ഭാവിക്ക് നല്ലതല്ലെന്നും റിച്ചാർഡ് മാസ്റ്റേർസ് പറഞ്ഞു.

ഐഎസ്എല്ലിന്റെ സ്ഥാപനത്തിൽ തന്നെ വലിയ പിഴവുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിനെ അപേക്ഷിച്ച് ഓരോ ടീമിനും ലീഗിൽ ഷെയറുണ്ട്. എന്നാൽ, ഐഎസ്എല്ലിൽ ഫ്രാഞ്ചൈസി സിസ്റ്റം ആയതിനാൽ തന്നെ ടീമുകൾക്ക് ലീഗിൽ ഒരു പങ്കും ഇല്ല. ക്ലബ്ബുകൾ ഫ്രൈഞ്ചൈസി ഉടമകൾ മാത്രമാണ്.

പ്രീമിയർ ലീഗിന്റെ മൊത്തം ലാഭത്തിൽ 20 ശതമാനം ലീഗിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ലഭിക്കും. എന്നാൽ, ഫ്രാഞ്ചൈസിയായാൽ അത് നിശ്ചിത സമയത്തേക്കുള്ള കരാർ മാത്രമാണ്. റിച്ചാർഡ് വ്യക്തമാക്കി. ഘട്ടം ഘട്ടമായി ചിലപ്പോൾ നിലവിലുള്ള ഘടനയിൽ മാറ്റം വന്നേക്കാം. ഐഎസ്എല്ലിൽ ചില കാര്യങ്ങൾ നിർബന്ധമായും മാറ്റേണ്ടതുണ്ട്.അതേസമയം, അത് പെട്ടെന്ന് മാറ്റാൻ സാധിക്കുന്നതല്ല. സമയമെടുത്തുള്ള മാറ്റമാകും പിന്നീട് പ്രതിഫലിക്കുകയെന്നും മാസ്റ്റേർസ് പറഞ്ഞു.